അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്, നൂറു കൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാൻ- ആദിത്യൻ

സീത എന്ന പരമ്പരയിൽ നിന്നും ആരംഭിച്ച ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തിയവരാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് ‍‍‍എത്താറുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. യുവജനോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേളയെടുത്തിരിക്കുകയാണ്. 2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 20നാണ് ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകൻ ഉണ്ട്.സുകഖരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്.അമ്പിളിയും ആദിത്യനും തമ്മിൽ പിരിയുന്നു’ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. തൽക്കാലം ഇത്തരം അനാവശ്യങ്ങൾക്ക് ശ്രദ്ധ നൽകാനുള്ള സമയമില്ലെന്ന് ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയാണ് ആദ്യതിയ്ന‍

വാക്കുകൾ, ഒന്നുമില്ല. ഇതിനൊന്നും മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതൽ എന്തു പറയണം. ഞാൻ ഇത്തരത്തിൽ പണ്ടു മുതലേ പഴി കേൾക്കുന്ന ആളായതിനാൽ വലിയ ഫീൽ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേക്കാലമായി നൂറു കൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാൻ. കുറച്ചു കാലമേ ആയിട്ടുള്ള പുതിയ വർക്കുകൾ വന്നു തുടങ്ങിയിട്ട്. ജോലി ചെയ്ത് എന്റെ കടങ്ങൾ വീട്ടണം. എന്തെങ്കിലും സേവ് ചെയ്യണം എന്നൊക്കെയാണ് ലക്ഷ്യം. ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളിൽ ഇടപെടുന്നില്ല. സംസാരിക്കാനും താൽപര്യമില്ല. ഞാനിതിനെയൊന്നും ഭയക്കുന്ന ആളുമല്ല. ഞാൻ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഒരായിരം കടങ്ങളുണ്ട്. അതൊക്കെ പരിഹരിക്കുകയാണ് പ്രധാനം. ബാക്കിയൊക്കെ പിന്നെ..

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയിലും അരങ്ങേറ്റം കുറിച്ചത്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.ഒന്നാം വിവാഹ വാർഷികത്തിന് മുൻപാണ് അമ്പിളിയുടേയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകൻ എത്തിയത്. അർജുൻ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്.