പ്രതികൂല കാലാവസ്ഥ, അമര്‍നാഥ് തീര്‍ത്ഥാടനം തല്‍ക്കാലികമായി നിര്‍ത്തി

ന്യൂഡല്‍ഹി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഹല്‍ഗാം, ധുമൈല്‍ എന്നി ബേയ്‌സ് ക്യാമ്പില്‍ നിന്നും താര്‍ത്ഥാടകരെ കടത്തിവിടില്ല. 7200 പേരടങ്ങുന്ന എട്ടാമത്തെ ബാച്ചായിരുന്നു വെള്ളിയാഴ്ചത്തേത്. കനത്ത മഴയും മണ്ണിടിച്ചിലുമാണ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തുവാന്‍ കാരണം.

വെള്ളിയാഴ്ച രാവിലെ മുതല്‍ കാശ്മീരില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലാണ് തീര്‍ത്ഥാടനം തല്‍ക്കാലം നിര്‍ത്തിയത്. പഹല്‍ഗാം ബേസ് ക്യാമ്പില്‍ നിന്നുമുള്ള യാത്രക്കിടെ 4600 തീര്‍ത്ഥാടകരെ ചന്ദര്‍കോട്ടില്‍ തടഞ്ഞു. ബാല്‍താല്‍ ഭാഗത്തേക്ക് പോയിരുന്ന ഒരു സംഘത്തെയും ക്യാമ്പിലേക്ക് മാറ്റി. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ തീര്‍ഥാടകരെ കടത്തിവിടില്ല.