പിതാവിന്റെ 30 കൊല്ലമായ കടം വീട്ടാൻ മകന്റെ പത്ര പരസ്യം

30 വർഷങ്ങൾക്ക് മുമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാൻ പത്രപരസ്യം നൽകി മക്കൾ. 1980 കളിൽ ഗൾഫിൽ ഒരു റൂമിൽ കഴിഞ്ഞിരുന്നയാളിൽ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കൾ പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്. പിതാവിന്റെ മരണ ശേഷം പിതാവിന്റെ ആത്മാവിനു ശാന്തി ലഭിക്കാൻ കൂടി കടം വീട്ടാൻ ഒടുവിൽ പണം നല്കിയ ആളേ അന്വേഷിച്ച് മകൻ പത്ര പരസ്യം നല്കി. ഏറ്റവും പ്രചാരമുള്ള മനോരമയിൽ നല്കിയ പരസ്യം ഇങ്ങിനെ

കടബാധ്യത തീർക്കാനുണ്ട്…എന്റെ പിതാവ് അബ്ദുള്ള 30 കൊല്ലം മുമ്പ് ഗൾഫിൽ വയ്ച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ പക്കൽ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്കാൻ ഉണ്ട്. അദ്ദേഹമോ അദ്ദേഹത്തിന്റെ അനുജൻ ബേബിയോ ഈ പരസ്യം ശ്രദ്ധയിൽ പെട്ടാൽ ഉടൻ ബന്ധപ്പെടുക.. നാസർ 773662120. ഇതാണ്‌ പരസ്യം.

30 വർഷങ്ങൾക്കു മുമ്പ് തന്റെ പിതാവ് അബ്ദുള്ള ഗൾഫിൽ വെച്ച് കടം വാങ്ങിച്ച തുക യഥാർത്ഥ അവകാശിയെ കണ്ടെത്തി തിരികെ കൊടുക്കുവാൻ, സത്യസന്ധനായ ഈ മകന്റെ അന്വേഷണം വിജയിക്കട്ടേ.. ഒരു രൂപയ്ക്കു വേണ്ടിപ്പോലും, മറ്റൊരാളെ കൊലപ്പെടുത്താൻ മടിയില്ലാത്ത കാലം. വായ്പ വാങ്ങിച്ചാൽ, മനഃപൂർവം തിരിച്ചു കൊടുക്കാത്ത ചതിയുടെയും വഞ്ചനയുടെയും ലോകത്ത് ചിറയിൻകീഴ്കാരനായ മകൻ നാസർ കാണിച്ചു തന്ന സത്യത്തിന്റെ മാതൃക പ്രശംസനീയമാണ്‌. മറു വശത്ത് കടം വാങ്ങി ചില്ലി കാശ് പോലും തിരികെ നല്കാതെ പറ്റിക്കുന്ന അനേകം ചതിയന്മാരും ചതിക്കുന്ന സ്ത്രീകളും ഉള്ള നാടാണിത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനു എത്രയോ പേരേ കൊല്ലപ്പെടുത്തിയിട്ടുണ്ട്. കടം വാങ്ങിയ കാശ് തിരികെ ചോദിച്ച വൈരാഗ്യത്തിൽ സ്ത്രീ പീഢന കേസിൽ വരെ കുടുക്കിയ സംഭവം ധാരാളം ഉണ്ട്.
അങ്ങിനെയുള്ള നാട്ടിൽ തന്നെയാണിതും.

30 കൊല്ലം മുമ്പാണ്‌ 1000 ദിർ ഹം കടമായി വാങ്ങിച്ചത്. 20000 രൂപയ്ക്ക് മുകളിൽ വരും. 30 കൊല്ലം മുമ്പ് നാസറിന്റെ പിതാവ് അബ്ദുള്ള ഗൾഫിൽ വിഷമിച്ചപ്പോൾ ആണ്‌ കൂടെ താമസിക്കുന്ന ലൂസീസ് ഇത്രയും വലിയ തുക നല്കി സഹായിച്ചത്. പിന്നീട് ഈ തുക വാങ്ങാൻ ലൂസീസും എത്തിയില്ല. ഇപ്പോൾ ലൂസീസ് ജിവിച്ചിരുപ്പുണ്ടോ എന്നു പോലും അറിയില്ല. ലൂസീസിനെ അന്വേഷിച്ച് നടക്കുന്ന അബ്ദുള്ളയുടെ മകൻ നാസർ കർമ്മ ന്യൂസുമായി സംസാരിക്കുന്നു