വായ്പ ആപ്പുകളുടെ പരസ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കേര്‍പ്പെടുത്തിയത് അനധികൃതമായി വായ്പകള്‍ അനുവദിക്കുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നതുമായ ആപ്പുകളുടെ പരസ്യങ്ങളാണ്.

ഇത്തരം ആപ്പുകളുടെ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന വ്യാജ ആപ്പുകള്‍ക്ക് തടയിടണമെന്ന് അടുത്തിടെ ഇലക്ട്രോണിക് ആന്‍ഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

എല്ലാ ഉപഭോക്താക്കള്‍ക്കും നിയമാനുസൃതമായ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.