പതിനൊന്നുവർഷങ്ങൾക്കുശേഷം പഠിച്ച സ്കൂളിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് താരം. അഹാന നായികയായി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അഹാന.

പലപ്പോഴും തന്റെ നിലപാടുകൾ സോഷ്യൽ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തിൽ ചിലപ്പോഴൊക്കെ വിമർശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്

ഇപ്പോളിതാ പതിനൊന്നു വർഷങ്ങൾക്ക് മുൻപ് പഠിച്ചിറങ്ങിയ സ്കൂളിൽ ഒരിക്കൽക്കൂടി അമ്മയ്‌ക്കൊപ്പമെത്തിയതിന്റെ സന്തോഷം പങ്കുെവക്കുകയാണ് താരം. ഏറ്റവും ഇളയ അനുജത്തി ഹൻസികയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടിയാണ് അഹാന ഒരിക്കൽക്കൂടി സ്കൂളിലെത്തിയത്. എന്തെല്ലാം ചെയ്താലും ലഭിക്കാത്ത ഡി-ടോക്സ് മനസ്സിന് ലഭിച്ചത് ഈ സന്ദർശനത്തിലാണെന്ന് അഹാന

എൽ.കെ.ജി. മുതൽ പ്ലസ്-ടു വരെ അഹാന പഠിച്ചത് തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലാണ്. സ്കൂൾ സന്ദർശനത്തിന്റെ വ്ലോഗും ഒപ്പം പഴയ ഓർമ്മ ചിത്രങ്ങൾ പകർത്തിയ കോണുകളിൽ നിന്നും വീണ്ടുമൊരിക്കൽ കൂടി അഹാന ചിത്രങ്ങൾക്ക് പോസ് ചെയ്‌തു.