എന്നെപ്പോലെ അധികം കുട്ടികളെ പ്രസവിക്കരുതെന്ന് അമ്മ ഉപദേശം നൽകിയിട്ടുണ്ടെന്ന് അഹാന

മലയാള ചലച്ചിത്ര മേഖലയിലും ടെലിവിഷനിലും സാന്നിധ്യമുറപ്പിച്ച നടനാണ് കൃഷ്ണ കുമാർ!. മലയാള സീരിയൽ മേഖലയിൽ താരത്തിന്റെ സംഭാവന എടുത്തുയപറയേണ്ടതാണ്. മക്കൾ വലുതായതോട് കൂടിയാണ് നടൻ കൃഷ്ണ കുമാറിനെ കുറിച്ചുള്ള വാർത്തകൾ വീണ്ടും ചർച്ച ആയത്. മൂത്തമകൾ അഹാന കൃഷ്ണ നായിക ആയി അരങ്ങേറ്റം നടത്തിയതോടുകൂടിയാണ് വീണ്ടും കൃഷ്ണ കുടുംബം ചർച്ച ആയത്.

സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം സൈബർ അറ്റാക്കിന് ഇരയായ വ്യക്തിയാണ് അഹാന കൃഷ്ണകുമാർ. 2014 ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രം​ഗത്തേക്ക് കടന്നുവരുന്നത്. അഹാനയും സഹോദരിമാരും അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിലെ താരങ്ങളാണ്.

സൈബർ ആക്രമണങ്ങളിൽ അഹാനക്ക് പിന്തുണയുമായി കൃഷ്ണ കുമാറും രം​ഗത്തെത്തിയിരുന്നു. അമ്മയെക്കുറിച്ച് അഹാന പറയുന്നതിങ്ങനെ.. ഒരുപാട് കുട്ടികൾ ഉണ്ടാവുന്നത് അമ്മ സിന്ദുവിന് ഇഷ്ടമല്ലായിരുന്നു. അന്നും ഇന്നും ഒരുപാട് കുട്ടികൾ ഉണ്ടാവുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും, അധികം കുട്ടികൾ വേണ്ട എന്ന ഉപദേശം തനിക്കും അമ്മ നൽകിയിട്ടുണ്ടെന്നും അഹാന പറഞ്ഞു.

ഇത്രയും പിള്ളാരൊക്കെ ഉണ്ടായത് അങ്ങ് സംഭവിച്ചുപോയതാണെന്ന് അമ്മ എപ്പോഴും പറയും. അമ്മ ആസ്വദിയ്ക്കുന്ന ദിവസങ്ങളുണ്ട്, പക്ഷെ അതുപോലെ തലവേദന നിറഞ്ഞ ദിവസങ്ങളുമുണ്ട്. ഓണം പോലുള്ള ആഘോഷങ്ങളൊക്കെ വരുമ്പോൾ അമ്മയ്ക്ക് സ്വന്തം കാര്യം നോക്കാൻ സമയം കിട്ടില്ല. ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തു തരുമ്പോഴേക്കും അമ്മ തളർന്ന് പോവും. അപ്പോൾ അമ്മ എന്റെയടുത്ത് പറയും, ഞാൻ നിനക്കൊരു ഉപദേശം തരാം, ‘ഒരിക്കലും അധികം കുട്ടികളെ നിനക്കും വേണ്ട’ എന്ന് പറയുമെന്നും അഹാന കൂട്ടിച്ചേർത്തു