രണ്ട് ചാണക പീസ് തരട്ടെ, അധിക്ഷേപിച്ചയാൾക്ക് മറുപടി നൽകി അഹാന

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ തനിക്കെതിരെ അധിക്ഷേപിച്ചയാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് അഹാന.

അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമൻറ് വന്നത്. ”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമൻറ്.”സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക.”എന്നായിരുന്നു അഹാനയുടെ മറുപടി.

അഹാനയുടെ മറുപടിയെ പിന്തുണച്ച് നിരവധിപ്പേർ രംഗത്തെത്തി. ‘അടി’ എന്ന അഹാനയുടെ ചിത്രം ഇനി പുറത്തിറങ്ങാനുണ്ട്. ഷൈൻ ടോം ചാക്കോയാണ് ഈ സിനിമയിലെ നായകൻ. ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ എത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഹാന. അച്ഛനും നടനുമായ കൃഷ്ണകുമാറും അമ്മ സിന്ധുവും നടിയുടെ സഹോദരിമാരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബിലും താര കുടുംബം തിളങ്ങി നിൽക്കുകയാണ്. അഭിനേത്രി എന്നതിന് പുറമേ ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയാണ് അഹാന കൃഷ്ണ.