നരേന്ദ്രമോദിയും ബൈഡെനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ് ഉൽപ്പന്നങ്ങളുടെ അധിക നികുതി കേന്ദ്രസർക്കാർ ഒഴിവാക്കി

ന്യൂഡല്‍ഹി. ജി 20 ഉച്ചകോടി തുടങ്ങുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്ര തലവന്‍മാരും നയതന്ത്ര പ്രതിതിനിധകളും ഡല്‍ഹിയില്‍ എത്തി. പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം ഉച്ചകോടിക്കായി തയ്യാറായി കഴിഞ്ഞു. ഉച്ചകോടിക്ക് പുറമെ 15 രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

വെള്ളിയാഴ്ച വൈകിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായിരുന്ന അധിക നികുതി കുറച്ചു.

കേന്ദ്ര ധനമന്ത്രാലയമാണ് ഉല്‍പ്പന്നങ്ങളുടെ തിരുവ എടുത്തു കളഞ്ഞതായി അറിയിച്ചത്. അര ഡസനോളം ഉണ്ടായിരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ അധിക നികുതിയാണ് ഒഴിവാക്കിയത്. 2019ലാണ് 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധിക നികുതി കൊണ്ടുവന്നത്.