കോൺഗ്രസ് നേതാക്കൻമാർ പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് എഐസിസി

കോൺഗ്രസിൽ നേതാക്കന്മാരുടെ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക് ഏർപ്പെടുത്തി എഐസിസി. നേതാക്കന്മാരുടെ പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ വിജയസാധ്യതകളെ ബാധിക്കുമെന്നാണ് എഐസിസിയുടെ വിലയിരുത്തൽ. പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ.

പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ പാടില്ലെന്നാണ് എഐസിസിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ പാർട്ടി വേദികൾ ഉൾപ്പെടുത്താൻ എഐസിസി നിർദേശിച്ചു. അച്ചടക്കം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.