ഇരട്ടപ്പഴം തിന്നാല്‍ ഇരട്ട കുട്ടികളുണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, എയ്മയുടെ വീഡിയോ സൂപ്പര്‍ഹിറ്റ്

നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് എയ്മ റോസ്മി സെബാസ്റ്റ്യന്‍. ചിത്രത്തില്‍ നിവിന്റെ സഹോദരിയുടെ വേഷത്തിലായിരുന്നു എയ്മ എത്തിയത്. ആദ്യ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ എത്തി.

സിനിമയില്‍ തിളങ്ങവെയാണ് എയ്മ വിവാഹിതയാകുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. നിരവധി ചിത്രങ്ങളും പുത്തന്‍ വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് എയ്മ രംഗത്ത് എത്താറുണ്ട്. എയ്മയും കുടുംബവും ദുബായിയിലാണ് താമസിക്കുന്നത്. ഇന്‍സ്റ്റയില്‍ നാലരലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. ഇടയ്ക്കിടയ്ക്ക് ഇന്‍സ്റ്റ റീല്‍സും പുത്തന്‍ ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ഇന്‍സ്റ്റ റീല്‍ വൈറലായിരിക്കുകയാണ്. വൈറലായ ഒരു കോമഡി പരിപാടിയുടെ ഓഡിയോയുമായാണ് എയ്മ, റീല്‍സ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

‘ഈ പഴം മാറ്റിയിട്ടേ എനിക്ക് ഇരട്ടപ്പഴം തരുവോ, അല്ല, ഇരട്ടപ്പഴം തിന്നാല്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവോന്ന് പറയുന്ന കേട്ടിട്ടുണ്ട്’ എന്ന ഓഡിയോയുമിട്ടാണ് ഒരു പഴം പിടിച്ചുകൊണ്ട് എയ്മയുടെ റീല്‍സ് വീഡിയോ. നടി ഐശ്വര്യ ലക്ഷ്മിയുള്‍പ്പെടെ നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.