ഫാഷന്‍ മാഗസിന്‍ കവര്‍ ഗേളായി വീണ്ടും ഐഷു; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നാടന്‍ വസ്ത്രങ്ങളും മോഡേണ്‍ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന താരമാണ് നടി ഐശ്വര്യലക്ഷ്മി. കഴിഞ്ഞ ദിവസം ഐശ്വര്യ ഫോര്‍വേഡ് മാഗസിന്റെ കവര്‍ചിത്രമായി എത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. പ്രൊഫഷണലി ഒരു ഡോക്ടറായ ഐശ്വര്യ സിനിമയിലേക്ക് തിരിയുന്നത് 2017-ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ്. 2014-ല്‍ ആണ് താരം മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങിയത്. അതികൊണ്ട് തന്നെ ഐശ്വര്യയ്ക്ക് മോഡേണ്‍ വസ്ത്രങ്ങലെക്കുറിച്ച് നല്ല ധാരണയുമാണ്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് 2017ല്‍ മായാനദി എന്ന ചിത്രത്തില്‍ ടോവിനോയുടെ നായികയായി. പിന്നീട് ഐശ്വര്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി താരത്തിന്റെ സിനിമാജീവിതം മുന്നോട്ടു കുതിക്കുകയായിരുന്നു.

ഫോര്‍വേഡ് മാഗസിന്റെ കവര്‍ഗേളായി എത്തിയ ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ഇപ്പോള്‍ ഡബ്ലിയു എഫ് ഡി എന്ന മാഗസിന്റെ കവര്‍ ഗേളായുള്ള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പുതിയ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ശ്രീന്ദ, അജു വര്‍്ഗീസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

നേരത്തേ ഫോര്‍വേഡ് മാഗസിന്റെ കവര്‍ഗേളായി എത്തിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച താരം ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പും നല്‍കിയിരുന്നു. ‘എല്ലാവരും അല്‍പ്പം ശാന്തരാകണം. സന്തോഷങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നത് എന്നറിയാന്‍ സാധിക്കില്ല. അത് സമൂഹത്തിന്റെ നേരവും സമയവും നോക്കിയായിരിക്കില്ല സംഭവിക്കുക. നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങള്‍ എത്രമാത്രം സന്തോഷവതിയാണെന്നും യഥാര്‍ത്ഥത്തില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് അറിയേണ്ടത് നിങ്ങള്‍ തന്നെയാണ്.’ ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചു.

ഫോര്‍വേഡ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് സ്റ്റൈല്‍ ചെയ്തത് സാനി സാബു ആണ്. ജിന്‍സണ്‍ എബ്രാഹാമാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കോസ്റ്റൂം ഡിനു എലിസബത്താണ്. മേക്കപ്പ് റാഫ് ഡാനിസ് ആണ് ചെയ്തിരിക്കുന്നത്.