ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല, ഐശ്വര്യ ലക്ഷ്മി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. ഡോക്ടര്‍ ആയ ഐശ്വര്യ ഓഡീഷനിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ഐശ്വര്യയുടെ നിലപാടുകളും കാഴ്ചപ്പാടുകളും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറയുന്നു.

ഐശ്വര്യയുടെ പുതിയ ചിത്രമായി അര്‍ച്ചന നോട്ട് ഔട്ട് @ 31 എന്ന സിനിമയുടെ പ്രൊമോഷനായി എത്തിയപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ താരം തുറന്ന് പറഞ്ഞത്. 25 വയസ് കഴിയാതെ വിവാഹം കഴിക്കരുതെന്നാണ് നട പറയുന്നത്. കാരണവും പറയുന്നുണ്ട്. ”സാമ്പത്തിക ഭഭ്രത ഉണ്ടായിട്ട് മാത്രമ മറ്റെരാളെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാന്‍ പാടുളളൂ. സാമ്ബത്തിക ഭഭ്രത നല്‍കുന്ന ധൈര്യം വളരെ കൂടുതല്‍ ആണ്. എല്ലാവാരും അത് അറിഞ്ഞിരിക്കണം. നമ്മുടെ കാര്യം നോക്കാന്‍ വേണ്ടിയിട്ട് ഒരു ഭര്‍ത്താവ് അവരുടെ കാര്യം നോക്കാന്‍ വേണ്ടിയിട്ട് ഒരു ഭാര്യ… ഇതിനായി വിവാഹം കഴിക്കാരുത്. ലൈഫ് ഷെയര്‍ ചെയ്യാന്‍ വേണ്ടിയിട്ടുള്ള കംപാനിയന്‍ ഷിപ്പാകാം വിവാഹമെന്നും” ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

തനിക്ക് വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനോട് താല്‍പര്യമില്ല. ഇത് എന്റെ വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാം. എന്നാല്‍ ഒരിടത്തും ഇത് തുറന്ന് പറഞ്ഞിട്ടില്ല. വിവാഹമെന്ന ഇന്‍സ്റ്റിറ്റിയൂഷനില്‍ വിശ്വസം ഇല്ലാത്ത ആളാണ് ഞാന്‍. ഇനി വിവാഹം ചെയ്യേണ്ടി വരുകയാണെങ്കില്‍ അങ്ങനെ ഒരാളെ ജീവിതത്തില്‍ കൂട്ടണം എന്ന് തോന്നുന്ന സമയത്ത് കല്യാണം കഴിക്കും. അല്ലാത്ത പക്ഷം ഒരു സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫില്‍ പങ്കാളിയായി വിളിക്കുന്നതിനോട് തനിക്ക് വിശ്വാസമില്ല. ഇത് ഒരിടത്തും താന്‍ തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് ഇക്കാര്യം അറിയാം തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല എന്നുള്ളത്. അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലത് പോലെ അറിയാം.- ഐശ്വര്യ വ്യക്തമാക്കി.

അറേഞ്ചിഡ് മ്യാരേജിന് തയ്യാറല്ല. ജോലി എന്ത് തന്നെ ആയാലും തനിക്ക് പ്രശ്‌നമില്ല എന്നാല്‍ സാമ്ബത്തിക ഭഭ്രതയുണ്ടാവണം. പണ്ട് സിനിമയില്‍ നിന്നുള്ള ആള്‍ വേണ്ടെന്ന് ആയിരുന്നു. സംസാരിക്കുന്നത് മൊത്തം സിനിമ ആയി പോകുമോ എന്നായിരുന്നു സംശയം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സിനിമയില്‍ ആണെങ്കില്‍ എന്റെ ജോലിയേയും മനസ്സിലാക്കുന്ന ആളായിരിക്കണം. കൂടാതെ ഏകദേശം തന്നെപ്പോലെ വൈബുള്ള ഒരാളായിരിക്കണം.-ഐശ്വര്യ പറഞ്ഞു.