മരിച്ചു പോയ പപ്പയെ ഫാമിലി ഫൊട്ടോയില്‍ ചേര്‍ത്തുവയ്ക്കാമോ, ഹൃദ്യമായ അപേക്ഷ, വൈറലായി ചിത്രം

പലപ്പോഴും മരണത്തെ പോലും തോല്‍പ്പിക്കാന്‍ കഴിയുന്നതാണ് ചിത്രങ്ങള്‍. പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പിരിഞ്ഞാലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളിലൂടെയും ഓര്‍മകളിലൂടെയും അവര്‍ നമുക്കിടയില്‍ തന്നെ ജീവിച്ചിരിക്കും. ചാരത്താല്‍ മൂടിപ്പോയ ഓര്‍മകളെ തിരികെ ലഭിക്കാന്‍ ചിലര്‍ ടെക്‌നോളജിയുടെ സഹായവും തേടുന്നുണ്ട്. മരിച്ച് മണ്‍മറഞ്ഞ് പോയവരുടെ ചിത്രങ്ങളെ മിഴിവുറ്റതും പുതുമയുള്ളതുമാക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യാകള്‍ ഇന്ന് നമുക്കിടയിലുണ്ട്.

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ഹൃദദയം കീഴടക്കുന്നത് ഒരു ഫോട്ടോയാണ്. മരിച്ച് പോയ അച്ഛന്റെ ചിത്രം കുടുംബ ഫോട്ടോയ്ക്ക് ഒപ്പം ചേര്‍ത്തുവെച്ച കാഴ്ചയാണിത്. സുഹൃത്തിന്റെ പപ്പയോടുള്ള സ്‌നേഹവും ആ നഷ്ടത്തിന്റൈ ആഴവും തിരിച്ചറിഞ്ഞ് ഫോട്ടോ എഡിറ്റ് ചെയ്ത് നല്‍കിയത് അജില ജനീഷാണ്. സോഷ്യല്‍ മീഡ!ിയയിലൂടെയാണ് ആ ഹൃദ്യമായ കാഴ്ച അജില പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പ്‌, അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ പപ്പയെ , അവരുടെ ഫാമിലി ഫോട്ടോയില്‍ add ചെയ്തു തരാമോ എന്നു ചോദിച്ചാണ് നിധിന വിളിച്ചത് . ഒരുപാട് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രത്യേകതയുണ്ടായിരുന്നു . കാരണം തലശ്ശേരി കോണ്‍വെന്റ് ഹോസ്റ്റലില്‍ ഞങ്ങള്‍ അടിച്ചു പൊളിച്ചു തകര്‍ക്കുമ്പോളായിരുന്നു അവളുടെ പപ്പയുടെ പെട്ടെന്നുള്ള വിയോഗം . അന്ന് മൂന്ന് പെണ്‍കുട്ടികളും അമ്മയും മാത്രമുള്ള ആ കുടുംബത്തിന്റെ സങ്കടം നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ടും , അവര്‍ക്ക് പാപ്പയോടുള്ള അടുപ്പവും ഇന്നും അവര്‍ക്കുള്ള മിസ്സിങ്ങും മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടും എനിക്ക് അതൊരു വെല്ലു വിളി തന്നെയായിരുന്നു .. ഒത്തിരി സമയമെടുത്ത് , ഒത്തിരി സ്‌നേഹത്തോടെ ചെയ്ത വര്‍ക്ക് ആണ് .. അത് അവളുടെ മമ്മി യെ കൊണ്ട് unbox ചെയ്യിച്ചപ്പോള്‍ ഉള്ള സന്തോഷം , സങ്കടം , excitement..