ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളുടെ ഷൂട്ടിങ് നടക്കില്ല; ജയറാം-മീരാജാസ്മിന്‍ ചിത്രത്തിന് വിലക്കുമായി അജിതാ തങ്കപ്പന്‍

കൊച്ചി : ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി മീരാ ജാസ്മിന്‍ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയ്ക്ക് ചിത്രീകരണ അനുമതി നിഷേധിച്ച്‌ തൃക്കാക്കര നഗരസഭ. ഇന്നലെ ഉച്ചയോടെയാണ് അനുമതിക്കായി ചലച്ചിത്ര പ്രവര്‍ത്തകര്‍ എത്തിയത്. ജനങ്ങള്‍ക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാര്‍ക്ക് ഞാന്‍ ഷൂട്ടിംഗിന് അനുമതി നല്‍കണോ? എന്ന മറുപടിയോടെയാണ് ഇവരെ അജിത തങ്കപ്പന്‍ നേരിട്ടത്.

ജയറാം, മീരാ ജാസ്മിന്‍ ചിത്രത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ വച്ചുള്ള ഷൂട്ടിംഗിനായി തൃക്കാക്കര ബസ് സ്റ്റാന്‍ഡ് വിട്ടുതരണമെന്ന അപേക്ഷയുമായാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരായ രണ്ടു പേര്‍ ചെയര്‍പേഴ്സണിന്റെ ചേംബറിലെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കോണ്‍ഗ്രസുകാരിയായ നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടാണ് അനുമതി നിഷേധിച്ചതിന്റെ പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

എങ്ങനെ തോന്നി എന്നോട് ഇതു ചോദിക്കാന്‍ എന്നും അവര്‍ ചോദിച്ചു. എന്നാല്‍ ഈ സിനിമയില്‍ ജോജു അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് അനുമതി സംഘടിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ചെയര്‍പേഴ്സണ്‍ അയഞ്ഞില്ല. തൃക്കാക്കര കേരളത്തില്‍ സിനിമ ചിത്രീകരണം ഏറെ നടക്കുന്ന സ്ഥലമാണ്, നഗര സഭ കടുംപിടിത്തം തുടര്‍ന്നാല്‍ അത് ഭാവയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.