അൽ ഷിഫ ആശുപത്രി ഏറ്റവും വലിയ ഹമാസ് ഭീകര ക്യാമ്പ്, ജൂത കമാന്റോകൾ ഗാസയിലേക്ക്

ഗാസയിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ ഗ്രൗണ്ട് ഓപ്പറേഷൻ നടക്കുന്നു. ജൂത സൈന്യം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫക്കുള്ളിൽ റെയ്ഡും വൻ ഓപ്പറേഷനും.കൂടുതൽ വിവരങ്ങൾ. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഹമാസിനെതിരെ തങ്ങളുടെ സൈന്യം ബുധനാഴ്ച ഓപ്പറേഷൻ നടത്തുകയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ രഹസ്യ ടണലുകൾ കണ്ടെത്തി. ആശുപത്രി അല്ല അതെന്നും പിന്നിൽ ആയുധ ശേഖരവും ഹമാസ് ക്യാമ്പും എന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഷിഫ ഹോസ്പിറ്റലിലെ ഒരു നിർദ്ദിഷ്ട പ്രദേശത്ത് ഹമാസിനെതിരെയുള്ള ഓപ്പറേഷൻ ഈ യുദ്ധത്തിലെ ഏറ്റവും വലുതാണ്.

അമേരിക്കയുടെ പ്രതികരണം വന്നു… വൈറ്റ് ഹൗസ് ഔദ്യോഗികമായി ഈ ആശുപത്രി ഭീകര കേന്ദ്രം എന്ന് പറഞ്ഞിരിക്കുന്നു. ഫലസ്തീൻ തീവ്രവാദികൾക്ക് ഗാസയിലെ അൽ- ഷിഫ ആശുപത്രിയിൽ കമാൻഡ് സെന്റർ ഉണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്ഥാവനയിൽ വ്യക്തമാക്കി. അവിടെ ഹമാസിന്റെ ഏറ്റവും വലിയ കമാന്റ് വിങ്ങ് പ്രവർത്തിച്ചു.ഹമാസും ഇസ്ലാമിക് ജിഹാദും ഗാസ സിറ്റിയിലെ അൽ-ഷിഫയിൽ നിന്ന് ഒരു കമാൻഡ് ആൻഡ് കൺട്രോൾ നോഡ് പ്രവർത്തിപ്പിക്കുന്നു യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാസ സിറ്റിയിലെ പ്രധാന മെഡിക്കൽ സെന്ററായ അൽ ഷിഫ ഹോസ്പിറ്റലിന് പുറത്ത് ഇസ്രായേലി ടാങ്കുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്, രോഗികളെ ഷീൽഡുകളായി ഉപയോഗിക്കുന്ന ഹമാസ് ലോകത്തേ ഏറ്റവും നീചമന്മാരും ക്രൂരന്മാരും എന്ന് അമേരിക്ക പറഞ്ഞു

ഒരു പക്ഷ അമേരിക്ക ഇങ്ങിനെ പറയാൻ കാരണം ഇറാഖ് യുദ്ധം, അഫ്ഗാൻ, ലിബിയ, വിയറ്റ്നാം എല്ലാം പോയി വന്ന അമേരികക് ഇത്തരത്തിൽ രോഗികളേ ഭീകരന്മാർ പരിചയാക്കുന്നത് ആദ്യം കാണുകയാവാം. രോഗികളെ ഷീൽഡുകളായി ഉപയോഗിക്കുന്ന ഹമാസ് പോരാളികളുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന തുരങ്കങ്ങൾക്ക് മുകളിലാണ് ഇരിക്കുന്നതെന്ന് ഇസ്രായേൽ പറയുന്നു. ഇസ്രായേലിന്റെ അവകാശവാദം ഹമാസ് നിഷേധിച്ചു. അൽ-ഷിഫ ആശുപത്രിയിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെടെ 34 മരണസംഖ്യ ഉയർന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം 11,000-ത്തിലധികം ഫലസ്തീനികൾ, അവരിൽ മൂന്നിൽ രണ്ട് സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ. 2,700 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.