സാന്റയ്ക്ക് അല്ലി എഴുതിയ കത്ത് പുറത്ത് വിട്ട് സുപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മനോനും മകള്‍ ആലംകൃതയും മലയാളികള്‍ക്ക് സുപരിചിതരാണ്. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയയെ കണ്ടുമുട്ടിയതും വിവാഹത്തില്‍ എത്തിയതുമൊക്കം പൃഥ്വി തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിനേതാവ് അല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മാണ കമ്പനിയുടെ കാര്യങ്ങള്‍ മുഴുവന്‍ നോക്കി നടത്തുന്നത് സുപ്രിയയാണ്. ഇപ്പോള്‍ സുപ്രിയ മകള്‍ അലംകൃത ക്രിസ്മസ് അപ്പൂപ്പന് എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്.

സുപ്രിയ കത്ത് ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ ക്രിസ്മസ് അപ്പൂപ്പന്‍ അലംകൃത കുറുമ്പ് കാട്ടിയതുകൊണ്ട് അവളെ കാണാന്‍ വരില്ല, സമ്മാനവും കൊണ്ടുവരില്ലെന്ന് സുപ്രിയ കുറിക്കുന്നു. അതിന് പിന്നാലെയാണ് അലംകൃത ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതിയത്.’ഇത്തവണ എന്തായാലും എനിക്ക് സമ്മാനങ്ങള്‍ സാന്റാ കൊണ്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ കുറുമ്പ് കാട്ടിയെങ്കിലും എനിക്ക് സാന്റയെ ഒത്തിരി ഇഷ്ടമാണ്’ എന്നാണ് അലങ്കൃത എഴുതിയിരിക്കുന്നത്.സോഷ്യല്‍ മീഡിയകളില്‍ സജീവമായ സുപ്രിയ നേരത്തെയും കുടുംബ വിശേഷങ്ങളും പുതിയ ചിത്രങ്ങളും മകളുടെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സുപ്രിയ തന്നെയാണ് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം കുരുതി നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്.