ഒരുമിച്ച് ഒരു കട്ടിലിൽ കിടന്ന് ഇളകി മറിയുമ്പോഴും ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്- അലൻസിയർ

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തിയേറ്ററുകളിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്വാസികയും അലൻസിയറുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും പുറത്തു വന്നതിനു പിന്നാലെ സ്വാസികക്ക് സൈബർ ആക്രമണവും ഉണ്ടായിരുന്നു. ഇപ്പോളിതാ സിനിമയെക്കുറിച്ച് പറയുകയാണ് അലൻസിയർ.

ഞങ്ങളുടെ ശരീരം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കോ അവൾക്കോ ആ കഥാപാത്രത്തിൻറെ വികാരം ആയിരുന്നില്ല ഉണ്ടായിരുന്നത്. കാണുന്നവനാണ് ഈ പ്രശ്നം ഞങ്ങളുടെ ഇമോഷൻസ് ആണ് ഞങ്ങൾ പങ്കുവച്ചത് പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ഇമോഷൻസും പങ്കു വെച്ചിട്ടില്ല അതാണ് സിനിമയുടെ മാജിക്. ആർട്ടിന്റെ മാജിക് ഞങ്ങൾ വേറെയൊരു കഥാപാത്രമായി മാറുകയാണ്. അവിടെ ഞങ്ങൾ ഇല്ല, ഞങ്ങൾ വേറെ രൂപത്തിലേക്ക് മാറുന്നത് ,ആ രൂപത്തിന്റെ ഭാവങ്ങളും ചേഷ്ടകളും ഒക്കെയാണ് ഞങ്ങളൊക്കെ അവിടെ അഭിനയിച്ച് തീർക്കുന്നത്. സ്വാസിക ഈ സിനിമ വലിയൊരു അനുഗ്രഹം ആണെന്ന്, എനിക്ക് തോന്നിയിട്ടുണ്ട്

പണത്തിൻറെ ഹുങ്ക് ഉള്ള ഇഷ്ടപ്പെട്ടത് എല്ലാം വെട്ടിപ്പിടിക്കാൻ മടിക്കാത്ത എതിർക്കുന്നവരെ അടിച്ചു ഒതുക്കുന്ന ഒന്നിനും വിട്ടുവീഴ്ചയില്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി ആണ് സ്വാസിക ചിത്രത്തിലെത്തുന്നത് .വാർത്യക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളിൽ പറഞ്ഞാൽ സുന്ദരിയായ സെൽനയെ അയാൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണംകൊടുത്ത് വാങ്ങുകയായിരുന്നു .ടോക്സിക് ബന്ധത്തിലൂടെ കടന്നുപോകുകയാണ് സെൽന.ഇടയ്ക്ക് വെച്ച് അച്ചായൻ കിടപ്പിൽ ആവുകയും ഇയാളെ നോക്കാനായി റോഷൻ മാത്യുവിന്റെ കഥാപാത്രത്തെ കൊണ്ടുവരുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുകയാണ് .