എന്റെ കൈ നീങ്ങി വന്ന് സ്വാസികയുടെ മുട്ടിന് മുകളിലേക്ക് പോയി, അത്രയും പാടില്ലെന്ന് എനിക്ക് തോന്നി- അലൻസിയർ

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം അടുത്തിടെയാ് റിലീസ് ചെയ്തത്. തിയേറ്ററുകളിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചത്. സ്വാസികയും അലൻസിയറുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും പുറത്തു വന്നതിനു പിന്നാലെ സ്വാസികക്ക് സൈബർ ആക്രമണവും ഉണ്ടായിരുന്നു.

ഇപ്പോഴിതാ സ്വസാകയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അലൻസിയർ. ഏതോ ഒരു ഹിന്ദി നടി അടുത്തിടെ പറഞ്ഞത് കേട്ടു. ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ പേടി കൂടുതൽ നടൻമാർക്ക് ആണെന്ന്. എനിക്കും തോന്നിയത് അങ്ങനെ ആണ്. ഞാൻ അഭിനയിക്കാൻ ചെയ്യുമ്പോൾ ആ വീട്ടിലെ ഭാര്യയും ഭർത്താവും ക്യാമറയുടെ പിന്നിൽ ഇരുന്ന് നോക്കുന്നു. ഞാൻ കോൺഷ്യസ് ആയി. എനിക്ക് സ്വാസികയെ പരിചയം ഇല്ല. ഇങ്ങനെ ഒരു സീൻ സിദ്ധാർത്ഥ് വിശദീകരിക്കുമ്പോൾ ഞാൻ ചോദിച്ചു എങ്ങനെ എന്ന്. അവളോടൊപ്പമുള്ള ആദ്യ ഷോട്ട് ആണ്. ഞാനും സ്ക്രിപ്റ്റ് റൈറ്ററും സിദ്ധാർത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങൾ തമ്മിൽ ഒന്ന് വർക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാർത്ഥ് കൈയൊഴിഞ്ഞു. അവൾക്കൊരു പ്രശ്നം ഇല്ല

എത്ര ആൾക്കാരുണ്ടെന്നറിയാമോ. ലൈറ്റ് ബോയ്സ്, പരിചയമില്ലാത്ത വീട്ടുകാർ, നിങ്ങൾക്ക് തിയറ്ററിൽ മാത്രമാണ് ഇന്റിമേറ്റ് സീൻ, ഞങ്ങൾക്ക് പരസ്യമാണ്. ഞങ്ങൾ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോൾ അവൾ ഭയങ്കര ഫ്രീ ആയി, എനിക്കത്ര ആവാൻ പറ്റുന്നില്ല. എന്നെക്കൊണ്ട് നടക്കില്ലെന്ന് അവന് മനസ്സിലായി. സിദ്ധാർത്ഥ് തന്നെ ഡിസൈൻ ചെയ്ത് തന്നു’ പാവാട തൊട്ടിങ്ങനെ പോവണം. എന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി. ഞാൻ പിടിച്ച് തിരിച്ചിട്ടു. അത്രയും പാടില്ലെന്ന് എനിക്ക് തോന്നി. എന്റെ സദാചാര ബോധം അനുവദിച്ചില്ല. ഒരു സ്ത്രീ പക്ഷ വാദിയും ആയത് കൊണ്ടല്ല. ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് ഞാൻ വിട്ടു. സ്വാസിക തന്നെ പറഞ്ഞ കമന്റ് ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. ഇയാൾക്കാണോ മീ റ്റൂ കിട്ടിയതെന്ന്