ഒരു ലക്ഷം രൂപയില്‍ അധികം സാധനം വാങ്ങിയിട്ടും പാര്‍ക്കിങ്ങിന് സൗകര്യമില്ല, ലുലു മാളിനെതിരെ ആലീസും സജിനും

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ആലിസ് ക്രിസ്റ്റി. അടുത്തിടെയാണ് ആലീസ് വിവാഹിതയായത്. സജിനാണ് ആലീസിന്റെ കഴുത്തില്‍ മിന്നുകെട്ടിയത്. ഇരുവരും യൂട്യൂബില്‍ സജീവമാണ്. തങ്ങളുടെ കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ഇവര്‍ വ്‌ളോഗ് ചെയ്യാറുണ്ട്. എന്നാല്‍ ഇക്കുറി ഇരുവരും പങ്കുവെച്ചിരിക്കുന്നത് വിശേഷമല്ല ഒരു പരാതിയാണ്.

ലുലു മാളില്‍ പോയപ്പോള്‍ ഉണ്ടായ മോശം അനുഭവമാണ് സജിന്‍ വ്‌ളോഗിലൂടെ പങ്കുവെച്ചത്. സജിനൊപ്പം പിന്തുണയുമായി ആലീസുമുണ്ടായിരുന്നു. ആലീസിന് പുതിയ ഫോണും മറ്റ് ചില സാധനങ്ങളും വാങ്ങാനായിട്ടാണ് ഇരുവരും ലുലു മാളില്‍ എത്തിയത്. എന്നാല്‍ അവിടെ ഇരുവര്‍ക്കുമുണ്ടായ അനുഭവം അത്ര നല്ലതായിരുന്നില്ല.

ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന സാധനങ്ങള്‍ വാങ്ങിയിട്ടും ലുലുമാളില്‍ പാര്‍ക്കിങ് സൗകര്യം നല്‍കുന്നില്ല എന്നാണ് സജിന്‍ പറയുന്നത്. പാര്‍ക്ക് ചെയ്യണമെങ്കില്‍ അറുപത് രൂപ ഫീ അടക്കണം. ഇതെന്തൊരു കഷ്ടമാണിതെന്നാണ് ഇരുവരും ചോദിക്കുന്നത്. മുന്‍സിപാലിറ്റിയുടെ അനുവാദം നേടിയിട്ടും പാര്‍ക്കിങിന് ഫീ ഈടാക്കുന്നതിന് എതിരെയാണ് ആലീസിന്റെയും സജിന്റെയും പ്രതികരണം.

എല്ലാ സാധനങ്ങളും ഒരിടത്ത് കിട്ടും എന്നുള്ളത് കൊണ്ട് ആണ് ജനങ്ങള്‍ ലുലു മാളില്‍ പോകുന്നത്. ലുലുവില്‍ കിട്ടാത്തത് പുറത്ത് കിട്ടാത്തത് കൊണ്ടല്ല. തങ്ങളുടെ കസ്റ്റമേഴ്സിനെ സ്വീകരിക്കാനുള്ള മര്യാദ പോലും ഇവര്‍ കാണിക്കുന്നില്ല. ലക്ഷങ്ങളുടെ സാധനം വാങ്ങിയിട്ടും പാര്‍ക്കിങ് സൗകര്യം അനുവദിയ്ക്കുന്നില്ല എന്ന് പറയുന്നത് കഷ്ടമാണ്.

പിന്നെ പാര്‍ക്കിങ് ഫ്രീയായി തരും. അതിന് അവിടെയുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് എടുത്ത ശേഷം അതിലൊരു സമ്മാന കൂപ്പണ്‍ വരണം. അങ്ങനെയുള്ളവര്‍ക്ക് പാര്‍ക്ക് ചെയ്യാം. ഇത്തരം പ്രവൃത്തികള്‍ക്ക് എതിരെ പ്രതികരിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് ആലീസും സജിനും വ്ളോഗ് ചെയ്തത്. പാര്‍ക്കിങ് ഇടത്ത് വച്ച് നടന്ന വാഗ്വാദത്തിന്റെ ക്ലിപ്സും സജിന്‍ പങ്കുവച്ചിട്ടുണ്ട്.