ഷൂ ഇടാൻ മറന്നതിനാൽ കാലൊക്കെ പൊള്ളി, നീലക്കുറിഞ്ഞി പൂത്തത് കാണാൻ പോയ സന്തോഷം പങ്കിട്ട് ആലിസ് ക്രിസ്റ്റി

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലീസ് ഗോമസ് ക്രിസ്റ്റി. സജിൻ ആണ് ഭർത്താവ്, ഏറെ നാളുകൾക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചുവെച്ചിരുന്നെങ്കിലും കൊവിഡ് വന്നതിനാൽ വിവാഹം നീട്ടിവെക്കുകയായിരുന്നു. വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.

നീലക്കുറിഞ്ഞി തേടി മൂന്നാറിലേക്ക് പോയ വിശേഷങ്ങളും ഇവർ പങ്കുവെച്ചിരുന്നു. വിവാഹ ശേഷം രണ്ടാമത്തെ തവണയാണ് മൂന്നാറിലേക്ക് വരുന്നതെന്നും ഇവർ പറഞ്ഞിരുന്നു. അമ്മയുടെ സഹോദരിയും ആലീസിനൊപ്പമുണ്ടായിരുന്നു. ആന്റിയാണ് ശാന്തൻപാറയിൽ നീലക്കുറിഞ്ഞി പൂത്തതിനെക്കുറിച്ച് പറഞ്ഞത്, അങ്ങനെയാണ് ഞങ്ങൾ വരാൻ തീരുമാനിച്ചത്. അങ്ങോട്ടേക്കുള്ള യാത്ര കുറച്ച് കടുത്തതാണ്. അട്ടയുള്ളതിനാൽ നല്ല പേടിയുണ്ടായിരുന്നു. കുന്ന് പോലെയുള്ള സ്ഥലം കയറുമ്പോഴൊന്നും പേടിയുണ്ടായിരുന്നില്ല.

ഒരുപാട് ആഗ്രഹിച്ചാണ് ഇങ്ങോട്ടേക്ക് വന്നത്. ഷൂ ഇടാൻ മറന്നതിനാൽ കാലൊക്കെ പൊള്ളുന്നുണ്ടായിരുന്നു. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിച്ചത് പോലെയാണ് തോന്നുന്നത്. നിനക്ക് നീലക്കുറിഞ്ഞി കാണണ്ടേയെന്ന് സജിൻ ചോദിച്ചപ്പോൾ ഞാൻ ഫോട്ടോയിൽ കണ്ടോളാമെന്നായിരുന്നു ആലീസിന്റെ മറുപടി.

കുറച്ച് കഷ്ടപ്പെട്ടാലെന്താണ് മുകളിലെ കാഴ്ച അതിമനോഹരമല്ലേയെന്നായിരുന്നു സജിൻ ആലീസിനോട് ചോദിച്ചത്. പേടിച്ച പോലെ അട്ടയുടെ ശല്യമില്ലാത്തതിനാൽ സമാധാനമായിരുന്നു. 12 വർഷത്തിലൊരിക്കൽ പൂക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു, അത് കാണാനും അൽപ്പം സാഹസികത വേണമെന്ന് തോന്നുന്നതെന്നും ആലീസ് സജിനോട് പറയുന്നുണ്ടായിരുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.