നടിയാണെന്നറിയാതെയാണ് ആലിസിനെ വിവാഹം കഴിച്ചത്- സജിൻ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലീസ് ഗോമസ് ക്രിസ്റ്റി. സജിൻ ആണ് ഭർത്താവ്, ഏറെ നാളുകൾക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചുവെച്ചിരുന്നെങ്കിലും കൊവിഡ് വന്നതിനാൽ വിവാഹം നീട്ടിവെക്കുകയായിരുന്നു. വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോളിതാ ആലിസും ഭർത്താവും സ്റ്റാർ മാജിക്ക് എന്ന പ്രോ​ഗ്രാമിലെത്തിയതിന്റെ വിശേഷമാണ് വൈറലാവുന്നത്.

ഒരു ആർടിസ്റ്റിനെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോയെന്ന് ലക്ഷ്മി നക്ഷത്ര ചോദിച്ചപ്പോൾ പറ്റിച്ച് കെട്ടിയതാണെന്നായിരുന്നു സജിൻ പറഞ്ഞത്. ഇവൾ ആർടിസ്റ്റാണെന്ന് എനിക്കറിയില്ലായിരുന്നു. ഇവൾ അതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സജിൻ പറഞ്ഞത്. എപ്പിസോഡിനായി വെയ്റ്റിംഗാണെന്ന കമന്റുകളായിരുന്നു വീഡിയോയ്ക്ക് താഴെയുള്ളത്.

വിവാഹത്തിന് മുന്നോടിയായാണ് ആലീസ് യൂട്യൂബ് ചാനൽ തുടങ്ങിയത്. പിന്നീടുള്ള വിശേഷങ്ങളെല്ലാം ചാനലിലൂടെയായി പങ്കുവെച്ചിരുന്നു. അതിനാൽത്തന്നെ സജിനും പ്രേക്ഷകർക്ക് പരിചിതനാണ്. തന്നെ നന്നായി മനസിലാക്കുന്ന കാര്യങ്ങൾക്കെല്ലാം പിന്തുണ നൽകുന്നയാളാണ് ഭർത്താവെന്നായിരുന്നു സജിനെക്കുറിച്ച് ആലീസ് പറഞ്ഞത്. ഇങ്ങനെയൊരു കുടുംബത്തിൽ വരാൻ കഴിഞ്ഞത് ദൈവാനുഗ്രഹം. ഇച്ചായൻ മാത്രമല്ല പപ്പയും മമ്മിയും അനിയത്തിയുമെല്ലാം എല്ലാ കാര്യത്തിനും സപ്പോർട്ടീവാണ്. അമ്മായിഅമ്മയും നാത്തൂനുമൊക്കെ എങ്ങനെയായിരിക്കുമെന്ന ആശങ്കയൊക്കെ നേരത്തെയുണ്ടായിരുന്നു. എന്നാൽ അതൊക്കെ അസ്ഥാനത്താവുകയായിരുന്നു വിവാഹശേഷം. ഫിനാൻഷ്യലി ഇൻഡിപെൻഡന്റായിരിക്കണം എന്നാഗ്രഹിക്കുന്നയാളാണ് ഞാൻ. ജോലിയിൽ നിന്നും പെട്ടെന്നൊരു ബ്രേക്ക് പ്ലാൻ ചെയ്യുന്നില്ലെന്നും, എന്തെങ്കിലും പ്രതിസന്ധി വന്നാൽ ഭർത്താവിനെ സഹായിക്കാനൊക്കെ പറ്റണമെന്നാണ് തന്റെ നിലപാടെന്നും ആലീസ് പറഞ്ഞിരുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.