ഞാൻ പഠിക്കും ജീവിച്ച് കാണിക്കും, ആൽഫിയ കർമ ന്യൂസിനോട്

വിവാഹത്തിന് മുമ്പ് പോലീസ് ബലമായി പിടിച്ചു കൊണ്ടുപോയ കായംകുളം സ്വദേശിനി ആൽഫിയയും കോവളം സ്വദേശി അഖിലും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. തലേ ദിവസം ക്ഷേത്രത്തിൽ വിവാഹത്തിനായി ഒരുങ്ങി നിൽക്കുമ്പോഴായിരുന്നു പോലീസ് ആൽഫിയയെ ബലമായി പിടിച്ചുകൊണ്ട് പോയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ സ്വന്തം ഇഷ്ട പ്രകാരം അയയ്ക്കുകയായിരുന്നു. ഇപ്പോളിതാ വിവാഹത്തോട് പ്രതികരിക്കുകയാണ് ഇരുവരും

ഇനി ഇങ്ങനെ ഒരു മോളില്ലാ എന്ന് പറഞ്ഞ് വീട്ടുകാർ എഴുതി ഒപ്പിട്ടു കൊടുത്തിരുന്നു. ഇനി പഠിക്കുമെന്നും പഠിച്ച് ജീവിച്ച് കാണിക്കുമെന്നും ആൽഫിയ കർമ ന്യൂസനോട് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ നല്ല തിരഞ്ഞെടുപ്പും നടത്താമെന്ന് കാണിച്ചു കൊടുക്കുമെന്ന് ആൽഫി പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം. ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ബന്ധം പ്രണയത്തിൽ എത്തുകയായിരുന്നു. തുടർന്ന് അഖിലും ആൽഫിയയും വിവാഹം കഴിക്കുവാൻ തീരുമാനിച്ചു. കോവളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം തീരുമാനിച്ചത്.

ഇതിനിടെയാണ് പെൺകുട്ടിയെ പോലീസ് ക്ഷേത്രത്തിൽ നിന്നും പിടിച്ചുകൊണ്ട് പോയത്. എന്നാൽ പോലീസിന്റെ നടപടി ക്ഷേത്ര ആചാരങ്ങളുടെ ലംഘനമാണെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. അതേസമയം പോലീസിന്റെ നടപടിക്കെതിരെ അഖിലിന്റെ പിതാവ് പോലീസിൽ പരാതി നൽകി. ക്ഷേത്രത്തിൽ നിന്നും പിടിച്ചുകൊണ്ടുപോയ യുവതിയെ പോലീസ് കായംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് കോടതിയിൽ പറഞ്ഞു.