കരിയറിനായി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു, നേരത്തെ പ്രണയത്തെ കുറിച്ച് അമല പോള്‍ പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് അമല പോള്‍. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു തമിഴിലെ പ്രശസ്ത സംവിധായകന്‍ എ എല്‍ വിജയിയുമായി നടിയുടെ വിവാഹം നടക്കുന്നത്. 2014ല്‍ വവിവാഹിതരായ അരുവരും 2017ല്‍ നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. 2014ല്‍ ഓണക്കാലത്ത് ഒരു സ്വകാര്യ ചാനലില്‍ ഇരുവരും ഒരുമിച്ച് എത്തിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

വിജയ് തന്നെ പ്രപ്പോസ് ചെയ്തിട്ടില്ല എന്നു പറയുകയാണ് അമല. കാരണം വിജയ്ക്ക് സീരിയസായി മുന്നോട്ടു പോകാനായിരുന്നു ഇഷ്ടം. ആദ്യം ഞാന്‍ ഇഷ്ടം അറിയിച്ചപ്പോള്‍ മൂന്നു മാസം കാത്തിരുന്ന്, ആലോചിക്കാനായിരുന്നു പറഞ്ഞത്. കാരണം തന്റെ കരിയറിനായിരുന്നു വിജയ് പ്രാധാന്യം കൊടുത്തത്. അതുകൊണ്ടു തന്നെ ആലോചിച്ച് തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു വിജയ് പറഞ്ഞത്. പക്ഷെ, അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

അതേക്കുറിച്ച് അമല പറയുന്നതിങ്ങനെയാണ്:’ കരിയറിന് വേണ്ടി എന്റെ ജീവിതം കളയാന്‍ താത്പര്യമില്ലായിരുന്നു. പക്ഷെ, മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു കല്യാണം. കല്യാണം കഴിച്ചില്ലെങ്കിലും അഭിനയമേഖലയില്‍ ഞാന്‍ അധികനാള്‍ തുടരും എന്ന് എനിക്ക് ഉറപ്പില്ല. കാരണം ഞാന്‍ ഒന്നിലും സ്ഥിരമായി നില്‍ക്കുന്ന ഒരാളല്ല. എനിക്ക് ചില ബിസിനസ് പ്ലാനുകളൊക്കെ ഉണ്ട്. എന്റെ കുറേ സുഹൃത്തുക്കള്‍ ബിസിനസ് തുടങ്ങിയിട്ടുണ്ട്. അവരെപ്പോലെ ബിസിനസ് തുടങ്ങാന്‍ എനിക്കും താത്പര്യമുണ്ട്. ചിലപ്പോള്‍ അതായിരിക്കും ഇനി ചെയ്യുക.

ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടാല്‍ ആദ്യം സോറി പറയുക വിജയ് ആയിരിക്കും. ഞാന്‍ വലിയ ഈഗോയുടെ ആളാണ്. എന്നെ നിയന്ത്രിക്കാന്‍ വിജയ്യും വിജയ്യെ ഭ്രാന്താക്കാന്‍ ഞാനുമുണ്ട്. വിപരീതധ്രുവങ്ങള്‍ ആകര്‍ഷിക്കും എന്ന് പറയുന്നതു പോലെ ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. ഒരു യാത്ര പോയാല്‍ പോലും അത് കാണാന്‍ സാധിക്കും.’ അമല പറഞ്ഞു. എന്നാല്‍ അമല ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തോന്നലുണ്ടാകുന്നതെന്ന് വിജയ് പറയുന്നു. അമലയുടെ അച്ഛനമ്മമാര്‍ വളരെ നല്ലവരാണ്. എനിക്കും അവരെപ്പോലെ നല്ലൊരു പേരന്റ് ആകണമെന്നാണ് ആഗ്രഹം. വിജയ് പറയുന്നു.