എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ സ്ത്രീക്ക് അധികാരമുണ്ട്- അമല പോൾ

തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാമ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി ആണെങ്കിലും അന്യ ഭാഷകളിലും നടി തിളങ്ങി. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ​ഗ്രാമറസ് ചിത്രങ്ങൾ വൈറലായിരുന്നു. നിരവധിപ്പേർ വിമർശന കമന്റുമായെത്തി. ഇപ്പോളിതാ അതിനു മറുപടിയുമായെത്തിയിരിക്കുകയാണ് താരം, വാക്കുകൾ, മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. ഒരു വ്യക്തി, വ്യക്തിപരമായ വളർച്ചയിലും സ്വയം അവബോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഒരു ജീവിതം അനുഭവിക്കും. തന്റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവൾക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാർ​ഗെറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവൾക്കറിയാം എന്ത് രീതിയിൽ വസ്ത്രധരിക്കണമെന്ന്’ അമലാ പോൾ കുറിച്ചു.

നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.