മൂന്ന് വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം, പക്ഷെ അമല-വിജയ് ദാമ്പത്യം നീണ്ടുനിന്നത് വെറും രണ്ട് വർഷം

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്. 2014 ജൂൺ 12നായിരുന്നു അമലാ പോളും സംവിധായകൻ എഎൽ വിജയ്‍യുടെ വിവാഹം. ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ൽ വേർപിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയിൽ നിയമപരമായി വിവാഹ മോചിതരായി. എ.എൽ വിജയ് ജൂലൈ 12ന് വീണ്ടും വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയായിരുന്നു ഭാര്യ.

എ.എൽ.വിജയ് സംവിധാനം ചെയ്ത ‘ദൈവതിരുമകൾ’ എന്ന സിനിമയിൽ അമല പോൾ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റിൽ നിന്നാണ് അമല-വിജയ് ബന്ധം ആരംഭിക്കുന്നതെന്നാണ് ഗോസിപ്പ്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിങ്ങിൽ ആണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു. വിവാഹ ശേഷം അമല സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവ് ആയതും മറ്റ് താരങ്ങളുമായുള്ള വളരെ അടുത്ത ബന്ധവും വിജയ് എതിർത്തിരുന്നതായാണ് റിപ്പോർട്ട്.

നടൻ ധനുഷ് ആണ് അമല-വിജയ് ബന്ധം തകരാൻ കാരണമെന്ന് അക്കാലത്ത് ആരോപണം ഉയർന്നിരുന്നു. വിജയിയുടെ പിതാവ് എ.എൽ.അഴഗപ്പൻ പരസ്യമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെ അമല തള്ളി. തന്റെ വിവാഹമോചനത്തിനു മറ്റാരും കാരണക്കാർ അല്ല എന്നും ധനുഷ് തന്റെ അടുത്ത സുഹൃത്തും ഉപകാരിയും മാത്രമാണെന്നുമാണ് അന്ന് അമല പറഞ്ഞത്.