സുഹൃത്ത് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു, നിയമനടപടിക്കൊരുങ്ങി അമല പോൾ

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.ലോക്ക് ഡൗണിൽ വീട്ടിൽകഴിഞ്ഞ താരം സോഷ്യൽ മീഡിയയിലുംസജീവമായിരുന്നു

തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് മുൻ സുഹൃത്തിനെതിരെ നിയമ നടപടിക്കൊരുഭങ്ങുകയാണ് അമലാ പോൾ. ഭവീന്ദർ സിങ് എന്ന ബോളീവുഡ് ഗായകനുമായി അമല സൗഹൃദത്തിലായിരുന്നു. മാർച്ചിൽ ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ ഭവീന്ദർ സിങ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്നും സുഹൃത്ത് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതാണെന്നും അമല പിന്നീട് വ്യക്തമാക്കി.ചിത്രങ്ങൾ പ്രചരിച്ചതോടെ ഇരുവരും വിവാഹം കഴിഞ്ഞെന്നുള്ള വാർത്തകൾവരെ പുറത്തുവന്നിരുന്നു

ഇതേ തുടർന്ന് അമല പോൾ നിയമ നടപടിക്കായി കോടതിയെ സമീപിക്കുകയായിരുന്നു. നടിയുടെ അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ചതിനും വിവാഹത്തെ പറ്റി തെറ്റിദ്ധാരണ പരത്തിയതിനുമാണ് ഭവീന്ദർ സിങിനെതിരെ കേസെടുത്തിരിക്കുന്നത്. താരത്തിന്റെ ആഡൈ; എന്ന ചിത്രം പുറത്തിറങ്ങിയ സമയത്താണ് ഭവീന്ദർ സിങുമായുള്ള സൗഹൃദത്തെ കുറിച്ച് അമല പ്രേക്ഷകരോട് പറഞ്ഞത്.

2014 ജൂൺ 12നായിരുന്നു അമലാ പോളു0 സംവിധായകൻ എഎൽ വിജയ്‍യുടെ വിവാഹം.ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ൽ വേർപിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയിൽ നിയമപരമായി വിവാഹ മോചിതരായി.എ.എൽ വിജയ് ജൂലൈ 12ന് വിവാഹിതനായി.ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയായിരുന്നു വധു. ഇവർക്ക് ആശംസ നേർന്ന് അമല പോൾ രംഗത്തെത്തിയിരുന്നു.