അമല പോളിന്റെ വീട്ട് മുറ്റത്ത് വീണ്ടും ഒരു കല്യാണപ്പന്തല്‍ ഉയരുന്നു

തെന്നിന്ത്യയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. മലയാളിയായ അമല അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികമാരില്‍ ഒരാളായി അമല മാറി.

ഇപ്പോഴിതാ തന്റെ വീട്ടില്‍ ഒരു മംഗള കര്‍മ്മം നടക്കാന്‍ പോകുന്നുവെന്ന വിവരം അറിയിക്കുകയാണ് നടി. തന്റെ വീട്ടില്‍ ഒരു വിവാഹ പന്തല്‍ ഉയര്‍ന്നിരിക്കുന്നുവെന്നാണ് അമല പറയുന്നത്. എന്നാല്‍ നടിയുടെ വിവാഹം അല്ല നടക്കാന്‍ന്‍ പോകുന്നത്. നടിയുടെ സഹോദരനാണ് വിവാഹിതനാകാന്‍ പോകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

അഭിജിത് പോള്‍ എന്നാണ് അമലയുടെ സഹോദരന്റെ പേര്. നിരവധിപേരാണ് അമലയുടെ സഹോദരന് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. നിരവധി ചിത്രങ്ങളും വീഡിയോയും അമല പങ്കുവെച്ചിട്ടുണ്ട്.