മോദിക്ക് വഴിയൊരുക്കാൻ അമേരിക്കൻ പട ദില്ലിയിൽ, അജിത് ഡോവൽ ലോകത്തിന്റെ നിധിയെന്ന് അമേരിക്ക

ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേ വാനോളം പുകഴ്ത്തി അമേരിക്ക. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോകത്തിന്റെ ഒരു നിധി എന്നാണ്‌ അമേരിക്ക വിശേഷിപ്പിച്ചത്.യുഎസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുമാണ്‌ ആധുനിക ഇന്ത്യയുടെ നിർമ്മാണത്തിന്റെ പിന്നിലെ കൂർമ്മ ബുദ്ധിക്കാരനെ അഭിനന്ദിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനായി അമേരിക്കയിൽ ചെയ്യേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ്‌ അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവും ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥ സംഘവും ദില്ലിയിൽ എത്തിയത്.

അജിത് ഡോവൽ ദുർഘടമായ ഒരു പാട് പാതകളിൽ നിന്നും ഇന്ത്യയേ അത്ഭുതകരമായി രക്ഷിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു സാധാരണ ബാലനായ കഷ്ടപ്പെട്ടും എളിയ ജീവിതത്തിലൂടെയും വളർന്ന അജിത് ഡോവൽ ഇന്ന് ലോക സമൂഹത്തേ നിയന്ത്രിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പിന്നിലേയും മുന്നിലേയും കൂർമ്മ ബുദ്ധിയുടെ ഉപദേശകനും പരിചയുമാണ്‌. ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് ഇന്ത്യയുടെ നിധി മാത്രമല്ല എന്നും ഒരു അന്താരാഷ്ട്ര നിധിയായി മാറിയിരിക്കുന്നു“ എന്നും അമേരിക്കൻ അംബാസിഡർ എറിക് ഗാസെറ്റി പറഞ്ഞു.

ഇന്ത്യക്കാർക്ക് അജിത് ഡോവലിന്റെ മൂല്യവും വിലയും പ്രത്യേകിച്ച് മലയാളികൾക്ക് അമേരിക്കക്കാർ പറഞ്ഞ് തരേണ്ട കാര്യമില്ല. എങ്കിലും ഒരു അന്തർദേശീയ അംഗീകാരം 140കോടി ഇന്ത്യക്കാർക്കും സുരക്ഷാ കവചമൊരുക്കി കാവലിരിക്കുന്ന അജിത് ഡോവലിനു ലഭിക്കുന്ന അന്തർദേശീയ അംഗീകാരങ്ങൾ നാം അറിയാതെ പോകരുത്.

അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരക്ഷകനും മോദിയുടെ സുരക്ഷാ ചുമതലയും മോദിയുടെ ഏറ്റവും അടുത്ത ഉപദേശകനുമാണ്‌.

കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബുദ്ധികേന്ദ്രം കൂടിയാണ്‌. സൈനീക തലവന്മാരേക്കാൾ മുന്നിട്ട് നില്ക്കും അജിത് ഡോവലിന്റെ സ്ഥാനം. കാരണം ചൈനാ അതിർത്തിയിലെ മുമ്പ് നടന്ന യുദ്ധത്തിൽ അജിത് ഡോവലിന്റെ അന്ത്യശാസനം ആയിരുന്നു ചൈനാ സൈന്യത്തേ പിൻ മാറ്റിയത്. കാശ്മീരിലും പാക്ക് അതിർത്തിയിലും നടപ്പാക്കുന്ന നയ തന്ത്രവും പാക്കിസ്ഥാനിലേ മുൻ ഇന്ത്യൻ ചാരനായിരുന്ന അജിത് ഡോവൽ തന്നെയാണ്‌. അജിത് ഡൊവൽ സൈന്യത്തിന്റെ നയതന്ത്രത്തിൽ എങ്ങിനെ ഇടപെടുന്നു എന്നതിനു തെളിവായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയുമായി ഫസഫിക്കിലേ സൈനീക വ്യന്ന്യാസം ചർച്ച ചെയ്തത്. പുതിയ ആയുധങ്ങളുടെ പരീക്ഷണവും ഉപയോഗവും സംയുക്തമായി ഇൻഡോ-പസഫിക്, സമുദ്രനീക്കത്തിൽ നടത്താനും തീരുമാനിക്കുകയായിരുന്നു

നമുക്കറിയാം ചെറിയ കേരളത്തിന്റെ പിണറായി വിജയൻ മുഖ്യമന്ത്രിക്ക് പോലും 7ഉം 8ഉം ഉപദേശകന്മാർ ഉള്ളപ്പോൾ ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിക്ക് അജിത് ഡോവൽ മാത്രം മതി. അത്ര പവർ ഫുൾ ആണ്‌ ഈ മനുഷ്യൻ. അത്ര വിശ്വസ്ഥനും കൂടിയാണ്‌, ചൈനയേയും പാക്കിസ്ഥാനേയും ഭീകര സംഘടനകളേയും ഒക്കെ വിറപ്പിക്കുന്ന ഇന്ത്യയുടെ തന്ത്രങ്ങളുടെ രാജാവാണ്‌ അജിത് ഡോവൽ. ഇന്ത്യൻ പ്രതിരോധം, ആഭ്യന്തിരം , വിദേസകാര്യം തുടങ്ങിയ വകുപ്പുകളിൽ അജിത് ഡോവലിന്റെ ഉപദേശവും അഭിപ്രായവും ഇല്ലാതെ ഒരു നയവും പുറത്ത് വരില്ല. നരേന്ദ്ര മോദി നറ്റത്തുന്ന എല്ലാ പോരാട്ടങ്ങളുടേയും ബുദ്ധി കേന്ദ്രം കൂടിയാണ്‌ അജിത് ഡൊവൽ. തലശേരിയിൽ എ.എസ്.പിയായ കാലത്താണ്‌ അക്രമം ഉണ്ടാക്കിയ പിണറായി വിജയനെ അജിത് ഡോവൽ കൈകാര്യം ചെയ്തതും എടുത്ത് മഹീന്ദ്ര ജീപ്പിലേക്ക് വലിച്ചിട്ട് കൊണ്ടുപോയതും.

അജിത് ഡോവലുമായി കഴിഞ്ഞ ദിവസം യുഎസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയും ചർച്ച നടത്തി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇവർ ചർച്ച് നറ്റത്തി.യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇന്ത്യയും തമ്മിലുള്ള അടിത്തറഅത് വളരെ ശക്തമാണ് എന്നും ഇന്ത്യക്കാർ അമേരിക്കക്കാരെയും അമേരിക്കക്കാർ ഇന്ത്യക്കാരെയും സ്നേഹിക്കുന്നുവെന്നും അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.ഡിജിറ്റൽ പണമിടപാടുകളിലും സാമ്പത്തിക സാങ്കേതിക വിദ്യയിലും ഇന്ത്യ കൈവരിച്ച പുരോഗതിയെ പ്രശംസിച്ചുകൊണ്ട് യുഎസ് അംബാസഡർ പറഞ്ഞത് ഇങ്ങിനെ…ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റുകളും സാമ്പത്തിക സാങ്കേതികവിദ്യയും ഞാൻ നോക്കുമ്പോൾ ഇന്ത്യ ലോകത്തേ പിടിച്ച് കുലുക്കുകയാണ്‌. ഒരു ഗ്രാമത്തിൽ ചെന്ന് ചായ കുടിച്ചാൽ ഫോണിലെ ബാർ കോഡ് കാണിച്ചാൽ മതി. അടി തട്ടിലു ഇന്ത്യക്കാർ പൊലും ഡിജിറ്റൽ പേയ്മെന്റ് ഉപയോഗിക്കുന്നു. ഞങ്ങളുടെ അമേരികക്യിൽ പൊലും കാർഡുകൾ വാലറ്റിൽ ഇട്ടാണ്‌ എല്ലാവരും ഷോപ്പിങ്ങിനു പോകുന്നത്. എ.ടി.എം കാർഡുകളേയും ഇന്ത്യ കടത്തിവെട്ടി ഡിജിറ്റൽ പേയ്മെന്റിൽ ലോകത്തേ അമ്പരപ്പിച്ചു. അതും ഇന്ത്യ എത്ര പെട്ടെന്നാണ്‌ സാധാരന ജനങ്ങളേ പൊലും ഈ വഴിയിലേക്ക് മിന്നൽ വേഗത്തിൽ എത്തിച്ചത്..യുഎസ് അംബാസഡർ എറിക് ഗാർസെറ്റി മോദിയും അജിത് ഡോവലുമായും നറ്റത്തിയ കൂടികാഴ്ച്ചയിൽ പറഞ്ഞു. ഞങ്ങൾ  അടുത്തിടെ ഇന്ത്യയിലെ ഒരു കൂട്ടം ബഹുമത നേതാക്കളുമായി അത്താഴം കഴിച്ചതായി അമേരിക്കൻ പ്രതിനിധികൾ പറഞ്ഞു, അവരിൽ ഒരാൾ പറഞ്ഞു, “4G, 5G, 6G എന്നിവയെക്കുറിച്ചുള്ള ഈ സംസാരങ്ങളെല്ലാം ഞങ്ങൾ കേൾക്കുന്നു, എന്നാൽ ഇവിടെ ഇന്ത്യയിൽ അതിനെക്കാൾ ശക്തമായ ഒന്ന് ഉണ്ട്-‘ഗുരുജി’.

ലോകത്ത് ഇനിയും വന്നിട്ടില്ലാത്തതും അണിയറയിൽ ഒരുങ്ങുന്നതുമായ 6ജിയേ കടത്തിവെട്ടുന്ന ഗുരുജി ഇന്ത്യയുടെ കൈയ്യിൽ ഉണ്ട്. ഗുരുജി വന്നാൽ 6ജിയേ പോലും മറികടക്കും എന്നും ചർച്ചയായി.

സള്ളിവന്റെ സന്ദർശന വേളയിൽ മുതിർന്ന യുഎസ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെയും യുഎസ് വ്യവസായ പ്രമുഖരുടെയും പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവിന്റെ ദില്ലി സന്ദർസനം.പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നേരത്തെ ചർച്ചകൾ തീരുമാനിച്ചിരുന്നു.അജിത് ഡൊവലും അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഇന്ത്യാ ഗവൺമെന്റിന്റെ മറ്റ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.നേരത്തെ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ന്യൂഡൽഹിയിൽ പരസ്പരം കാണുകയും ഇൻഡോ-പസഫിക്, സമുദ്ര, സൈനിക നീക്കങ്ങളിലേ പ്രത്യേക സാങ്കേതിക വിദ്യകളിലെ സഹകരണം എന്നിവ ചർച്ച ചെയ്യുകയും ചെയ്തു.ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് സംരംഭങ്ങൾക്ക് അനുസൃതമായി സാങ്കേതികവിദ്യയുടെ വലിയ കൈമാറ്റം, സഹ-നിർമ്മാണം, തദ്ദേശീയ ശേഷികൾ വികസിപ്പിക്കൽ എന്നിവയെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.