പഴയ ഞാന്‍ ഇതാണ്, ലുക്ക് ട്രാന്‍സിഷന്‍ വീഡിയോ പങ്കുവെച്ച് അമേയ

സിനിമയിലൂടെയും യുട്യൂബ് വീഡിയോകളിലൂടെയും താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളില്‍ താരം അഭിനയിച്ചെങ്കിലും കരിക്ക് വെബ് സീരീസിലെ കഥാപാത്രത്തിലൂടെയാണ് അമേയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. നിരവധി ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ പോയ വര്‍ഷങ്ങളില്‍ തന്റെ രൂപത്തില്‍ സംഭവിച്ച വ്യത്യാസം ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അമേയ. എന്റെ പഴയകോലം കണ്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ഞെട്ടുമായിരിക്കും, പക്ഷേ കാണിക്കാന്‍ എനിക്ക് മടിയില്ല എന്ന് പറഞ്ഞാണ് തന്റെ ലുക് ട്രാന്‍സ്മിഷന്‍ വീഡിയോ അമേയ പങ്കുവെച്ചിരിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലുള്ള ചിത്രങ്ങളാണ് അമേയ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വീഡിയോ ഹിറ്റ് ആയി കഴിഞ്ഞു.

‘മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചാലഞ്ച് ചെയ്യുന്ന നിമിഷം. എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. കാരണം അതാണ് എന്നെ ഞാനാക്കിയത്’ എന്നാണ് വീഡിയോക്കൊപ്പം അമേയ കുറിച്ചത്.