മോദി നിങ്ങള്‍ വിചാരിക്കുന്ന ആളല്ല, ഏറ്റവും വലിയ ജനാധിപത്യ നേതാവെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും വലിയ ജനാധിപത്യ നേതാവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മോദി സ്വേച്ഛാധിപതിയാണെന്ന ആരോപണങ്ങളില്‍ കഴമ്ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. അമിത് ഷാ തള്ളി. വേറിട്ട രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിജിയെപ്പോലെ ഒരു കേള്‍വിക്കാരനെ കണ്ടിട്ടില്ല . എന്ത് വിഷയത്തിലുള്ള യോഗങ്ങളുമായിക്കൊള്ളട്ടെ. മോദിജി കുറച്ച്‌ മാത്രം സംസാരിക്കുകയും മറ്റുള്ളവരെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായത്തിന് അദ്ദേഹം വില കൊടുക്കുന്നു. അത് ആളുടെ പ്രാധാന്യം നോക്കിയല്ല. അതിനാല്‍ തന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന വാദത്തില്‍ കഴമ്ബില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മോദിജി മന്ത്രിസഭ കൊണ്ടുപോകുന്നത്. അവിടെ ചര്‍ച്ച ചെയ്യുന്നതൊന്നും പൊതുജനങ്ങള്‍ക്ക് ചോര്‍ന്നു കിട്ടില്ല. അതിനാല്‍ത്തന്നെ എല്ലാ തീരുമാനവും അദ്ദേഹമാണ് എടുക്കുന്നതെന്നത് തെറ്റായ അനുമാനമാണ്. അദ്ദേഹം എല്ലാവരുമായും ചര്‍ച്ച ചെയ്യുകയും എല്ലാവരേയും കേള്‍ക്കുകയും ചെയ്യും. ഗുണവും ദോഷവും വിലയിരുത്തും. അന്തിമ തീരുമാനം അദ്ദേഹമാണ് എടുക്കുന്നത്. കാരണം അദ്ദേഹം പ്രധാനമന്ത്രിയാണെന്നും അമിത് ഷാ പറഞ്ഞു.