പ്ലസ് ടു വിദ്യാർത്ഥികൾക്ക് റിഫ്രഷർ കോഴ്സ് ഒരുക്കി അമൃത സെന്റർ ഫോർ നാനോസയൻസ്

പ്ലസ് ടു വിദ്യാർത്ഥികൾക്ക് റിഫ്രഷർ കോഴ്സ് ഒരുക്കി അമൃത സെന്റർ ഫോർ നാനോസയൻസ്. ബയോളജി ഐച്ഛികവിഷയമായി എടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് അമൃത റിഫ്രഷർ കോഴ്സ് ഒരുക്കുന്നത്. ഏപ്രിൽ 16 മുതൽ 20 വരെ നാല് ദിവസമാണ് കോഴ്സിന്റെ കാലാവധി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ.

സയൻസ് വിഷയങ്ങൾ വിവിധ സന്ദർഭങ്ങളിൽ ജീവിതത്തിൽ എങ്ങിനെ ഉപയോഗപ്പെടുന്നു എന്ന് വിദ്യാർത്‌ഥികൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് കോഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രീതിയിൽ വിഷയങ്ങൾ മനസ്സിലാക്കുന്നത് പഠനത്തിൽ മികവ് പുലർത്തുന്നതിനു വിദ്യാർത്ഥികൾക്ക് സഹായകമാകും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് സയൻസ് വിഷയങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ സഹായിക്കുകയും ചെയ്യും.