എന്നിലെ പാതി നീയായിരുന്നെങ്കിൽ, കുടുംബവിളക്കിലെ ശീതൾ

പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ‘സുമിത്ര’ എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതളായെത്തുന്നത്.കാണികൾക്ക് വലിയ തോതിൽ അനിഷ്ടമുണ്ടാക്കാൻ സാധ്യതയുള്ള നെഗറ്റീവ് കഥാപാത്രമാണ് പരമ്പരയിൽ അമൃതയുടേത്.

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ അമൃത പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്.പീകോക്ക് ബ്ലൂവും പച്ചയും ചേർന്ന നിറത്തിലുള്ള സാരിയും ബ്ലൌസുമണിഞ്ഞ് ആഭരണവിഭൂഷിതയായാണ് അമൃത പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നിലെ പാതി നീയായിരുന്നെങ്കിൽ, നിന്നോളം ഞാൻ മറ്റൊന്നിനെയും അത്രമേൽ സ്നേഹിച്ചിട്ടില്ല, പുഞ്ചിരിയാൽ നീയെഴുതിയ ചരിതത്തിൽ ചായങ്ങൾ മൗനം കൊണ്ട് പൂർണതയേകി എന്നൊക്കെ കുറിച്ചുകൊണ്ടാണ് അമൃത ചിത്രങ്ങൾ ഇൻസ്റ്റയിൽ ഷെയർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ തനിക്ക് രണ്ട് ലക്ഷം ഫോളോവേഴ്സ് കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് അമൃത മോഡൺ ഡ്രസണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ന