കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ് മരിച്ചത്

വെള്ളിയാഴ്ച ഉച്ചയോടെ ആർപ്പൂക്കര – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നാണ് ഇദ്ദേഹം വീണ് മരിച്ചത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി പാപ്പൻ ബസിൽ കയറുന്നതിനിടെ ഇദ്ദേഹം റോഡിലേയ്ക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.