തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോ വേവ് പവർ ​ഗ്ലോബൽ കമ്പനിയാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. വിഴിഞ്ഞം പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഇതു സംബന്ധിച്ച് അദാനി തുറമുഖ അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ടെൽ അവീവ് ആസ്ഥാനമായ കമ്പനി വ്യക്തമാക്കി. സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനി വിഴിഞ്ഞത്ത് നടപ്പാക്കാനൊരുങ്ങുന്നത്.

ലോകത്താകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽനിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് ലോക ഊർജ കൗൺസിലിന്റെ കണക്ക്. പുലിമൂട്ടിന്റെ 980 മീറ്റൻ നീളത്തിലാണ് ഫ്ലോട്ടറുകൾ സ്ഥാപിക്കുന്നത്. ‌

യൂറോപ്യൻ തീരപ്രദേശമായ ജിബ്രാൾട്ടറിലാണ് ഈ പദ്ധതി ആദ്യം ആവിഷ്കരിച്ചത്. കഴിഞ്ഞ വർഷം ടെൽ അവീവിലെ ജാഫാ തുറമുഖത്ത് തിരമാലകളിലൂടെ ഉത്പാദിപ്പിക്കുVEന്ന 100 കിലോവാട്ട് വൈദ്യുതനിലയം ഇക്കോ വേവ് പവർ ​​ഗ്ലോബൻ തുറന്നിരുന്നു.