ഉണ്ണിയുടെ നെഞ്ചിടിപ്പ് എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ കൂടി, എന്റെ ചെവി ഉണ്ണിയുടെ നെഞ്ചത്തായിരുന്നു- അനന്യ

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് അനന്യ. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന അനന്യ ഇപ്പൊ ശക്തമായി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. വളരട്ടെ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ചെയ്തതെങ്കിലും അവയിലൊക്കെയും കരുത്തുറ്റ കഥാപാത്രം അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയം മാത്രമല്ല പാട്ടിലും അതീവ കഴിവുള്ള ആളാണ് അനന്യ.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദനുമായുള്ള അഭിനയത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വൈറലാകുന്നു. നന്ദനത്തിന്റെ തമിഴ് റീമേക്ക്, ഉണ്ണിയുടെ ആദ്യ സിനിമയും എന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തെയായിരുന്നു ഉണ്ണി അവതരിപ്പിച്ചത്. നായികയെ കെട്ടിപ്പിടിക്കുന്നൊരു രംഗമുണ്ടായിരുന്നു ചിത്രത്തില്‍. ചെറിയൊരു ബിറ്റാണ്, സോംഗ് കട്ടാണ്. ഉണ്ണിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു അന്ന് സെറ്റില്‍ അച്ഛനും വന്നിരുന്നു. എന്ത് ചെയ്താലും ഉണ്ണി ഹഗ് ചെയ്യില്ല, ഇതായിരുന്നു അവസ്ഥ. ഷൂട്ടാണെങ്കില്‍ നീളുകയുമായിരുന്നു.

ഒരു സ്റ്റൂളിന് മുകളില്‍ രണ്ടുപേരെയും കയറ്റിനിര്‍ത്തിയൊക്കെയാണ് അവര്‍ ആ സീന്‍ ചിത്രീകരിച്ചത്. എന്ത് ചെയ്താലും ഉണ്ണിക്ക് ഹഗ് ചെയ്യാനാവുന്നില്ല. സമയം പോണു, ഷോട്ട് പോണൂ. അതായിരുന്നു അവസ്ഥ. ഒടുവില്‍ ഹഗ് ചെയ്തപ്പോള്‍ ഉണ്ണിയുടെ നെഞ്ചത്തായിരുന്നു എന്‍രെ ചെവി. എനിക്ക് ഹൈറ്റ് കുറവായിരുന്നു. ഉണ്ണിയുടെ നെഞ്ചിടിപ്പ് പടപടാന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. ഹോ അവസാനം ഇത് തീര്‍ന്നുവെന്നായിരുന്നു ഞാന്‍ ഈ ഷോട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞതെന്നും അനന്യ പറയുന്നു.