ഞാന്‍ ഫെമിനിച്ചി തന്നെയാണ് അനാര്‍ക്കലി മരിക്കാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിക്ക് കൈ നിറയെ അവസരങ്ങളാണ്. ഇപ്പോള്‍ തന്റെ സ്വപ്‌നവും ജീവിതവും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി. അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം.അവസരം കിട്ടുന്നതുവരെ സിനിമയില്‍ അഭിനയിക്കും. ഭാവിയിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നാണ് നടി പറയുന്നത്.

അനാര്‍ക്കലി മരിക്കാറിന്റെ വാക്കുകളിങ്ങനെ, കണ്ണട വച്ചപ്പോള്‍ ഫെമിനിച്ചി ലുക്കാണെന്ന് കേള്‍ക്കാന്‍ തുടങ്ങി. ഫെമിനിച്ചിയല്ലേ എന്നു സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ കേട്ടു. ഒരിക്കലും തെറ്റുദ്ധരിക്കപ്പെട്ടതല്ല.ഞാന്‍ ഫെമിനിച്ചി തന്നെയാണ്. പത്താം ക്‌ളാസ് മുതല്‍ കണ്ണടയുണ്ട്. വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. വലിയ കണ്ണടയാണ് ചേരുക. കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് ശീലം. ബോയ് കട്ട് ചെയ്തപ്പോള്‍ ബുദ്ധിജീവി ലുക്കാണെന്ന് കേട്ടു. ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. കുറെ നാളായുള്ള ആഗ്രഹമാണ് മുടി വെട്ടുക എന്നത്.പതിനൊന്നാം ക്‌ളാസ് കഴിഞ്ഞപ്പോഴാണ് ആദ്യം വെട്ടുന്നത്.ഒരു പുതുമ വേണമെന്ന് തോന്നി.വീട്ടില്‍ പറയാതെയാണ് വെട്ടിയത്.ബോയ് കട്ട് ചേരുന്നു എന്നു കേട്ടു.ഇത് രണ്ടാം വെട്ടാണ്. ഫാഷന്‍ ഡിസൈനിംഗാണ് പഠിക്കുന്നത്. സിനിമയില്‍ ഫാഷന്‍ ഡിസൈനറാവാനാണ് ആഗ്രഹം.

കോസ്റ്റ്യൂംസ് അനാര്‍ക്കലി മരിക്കാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് ഒരു ദിവസം തെളിയും.സംവിധായികയാവണമെന്ന് ഇതേവരെ ചിന്തിച്ചിട്ടില്ല അനാര്‍ക്കലി എന്ന പേരിട്ടത് വാപ്പയുടെ സുഹൃത്താണ് . വാപ്പയും ഉമ്മയും ചേര്‍ന്നാണ് ചേച്ചിക്ക് ലക്ഷ്മി എന്ന പേരിട്ടത് പേരിന് വലിയ കാര്യമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ലക്ഷ്മി എന്നു പറയുമ്പോള്‍ പിന്നാലെ കുറെ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരും. സെലിബ്രിറ്റിയായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വാപ്പ നിയാസ് മരിക്കാര്‍ ഫോട്ടോഗ്രാഫറായതിനാല്‍ കാമറയോടും ചിത്രങ്ങളോടും എനിക്ക് താത്പര്യം അല്‍പം കൂടുതലാണ്. ലോക് ഡൗണ്‍ സമയത്ത് ഫോട്ടോഷോപ്പും ഇലസ്‌ട്രേഷനും പഠിച്ചു.ദുല്‍ഖറിന്റെ ചിത്രം ‘ഫോട്ടോഷോപ്പ’യില്‍ ഒരു പരീക്ഷണം നടത്തി. പഠിച്ചത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ്. അതു ചെയ്തത് ദുല്‍ഖറിന്റെ പിറന്നാള്‍ ദിവസമായിരുന്നു. അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം.അവസരം കിട്ടുന്നതുവരെ സിനിമയില്‍ അഭിനയിക്കും. ഭാവിയിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.