സദാചാരവാദികള്‍ക്കായി ക്രോപ് ചെയ്ത് എഡിറ്റ് ചെയ്തു, അനാര്‍ക്കലിയുടെ പുതിയ സ്വിംസ്യൂട്ട് ചിത്രം, വൈറലായി അടിക്കുറിപ്പ്

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കൂടിയാണ് അനാര്‍ക്കലി മരിക്കാര്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച പുതിയ ചിത്രവും അതിന് താരം തന്നെ കൊടുത്ത ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ശ്രദ്ധ നേടുന്നത്.

സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ഞാന്‍ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രം അനാര്‍ക്കലി പങ്കു വച്ചിരിക്കുന്നത്. നേരത്തെ സ്വിം സ്യൂട്ടിലുള്ള ഒരു ചിത്രം അനാര്‍ക്കലി മരിക്കാര്‍ പങ്കു വെച്ചിരുന്നു. ഇൗ ചിത്രത്തിന് വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോര്‍ത്തിട്ട് ആകാം അനാര്‍ക്കലി ചിത്രം ക്രോപ് ചെയ്ത് പോസ്റ്റ് ചെയ്തതെന്ന് അടുക്കുറിപ്പില്‍ നിന്നു തന്നെ വ്യക്തമാണ്. നിരവധി പേരാണ് താരത്തിന്റെ ഈ ട്രോളിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

 

നേരത്തെ സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മനസ്സുതുറന്ന് അനാര്‍ക്കലി രംഗത്ത് എത്തിയിരുന്നു. സിനിമാ പ്രേമത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വഴങ്ങിപ്പോകുന്നവരുണ്ടെന്നും എന്നാല്‍ തനിക്കിതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അനാര്‍ക്കലി പറഞ്ഞു.

‘ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല,’ അനാര്‍ക്കലി പറഞ്ഞു. വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ പ്രേമിക്കില്ലെന്നും നടി പറഞ്ഞു. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, ‘ഓകെ ഭായ് ‘ എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി നിലപാട് വ്യക്തമാക്കി.

താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാര്‍ക്കലി ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചുവെന്നും വെളിപ്പെടുത്തി. തനിക്കിപ്പോള്‍ പ്രേമമുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാര്‍ക്കലി പറഞ്ഞു. ഒരു പെണ്ണ് ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ വിശേപ്പിക്കാന്‍ തേപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് തനിക്ക് ഇഷ്ടമില്ലെന്ന് അനാര്‍ക്കലി പറഞ്ഞു. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. അന്ന് കാമുകന്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.