ഇത് തന്റെ മരണ മൊഴിയായി കണക്കാക്കണം, ആ ആറു പേര്‍ക്കെതിരെ അന്വേഷണം വേണം`; വീണ്ടും വീഡിയോയുമായി അഞ്ജലി റീമാദേവ് anjali reema dev

കൊച്ചി: ഹോട്ടല്‍ നമ്ബര്‍-18 പോക്‌സോ കേസില്‍ റോയി വയലാട്ട് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ് anjali reema dev വീണ്ടും വിഡിയോയുമായി സമൂഹമാധ്യമങ്ങളില്‍. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാല്‍ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നുമാണ് വിഡിയോയിലെ ആവശ്യം. പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവര്‍ത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. number 18 hotel, roy vayalatt

‘കുറച്ചു ദിവസങ്ങളായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അടിസ്ഥാനമായത് ഒരാൾ ഉന്നയിച്ചിട്ടുള്ള കുറച്ച് ആരോപണങ്ങൾ മാത്രമാണ്. അതാണ് എല്ലാ സമൂഹമാധ്യമങ്ങളും, ചാനലുകളും, വ്യക്തികളും ഞാനെന്ന വ്യക്തിയെ ജഡ്ജ് ചെയ്യാനുള്ള കാരണം. അതിലൊന്ന്, ബോയ് ഫ്രണ്ടില്ലാത്തവർക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ നിൽക്കും, അതവർ നേരിട്ടു കണ്ടിട്ടുണ്ട്, ഹണിട്രാപ് ഡീൽ ചെയ്യുന്നത് നേരിട്ടു കണ്ടിട്ടുണ്ട്. രണ്ടാമത്തേത്, ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിൻ ബോക്‌സിൽ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, ഞാൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് പരാതിക്കാരി ഉയർത്തിയിരിക്കുന്നത്. ഇവിടെ നിയമവും കോടതിയും എല്ലാമുണ്ട്. ആ വ്യക്തി പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് കൂടി നോക്കേണ്ടതുണ്ട്.’

‘കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് ഓർമ വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം. രണ്ടു പേരാണ് എനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മറ്റു പെൺകുട്ടികളുടെ മൊഴിയെടുക്കണം. വർഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസിൽ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങൾ എടുത്തു പരിശോധിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ ലൈവ് പോളിഗ്രാഫ് ടെസ്റ്റെടുക്കണം. ഈ പറഞ്ഞ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞു കൊല്ലണം.’- അവര്‍ പറഞ്ഞു.