വിവാഹം ഒരു യോഗമല്ലേ, സമയമായപ്പോള്‍ എന്റെ ആള്‍ ഉത്തരേന്ത്യയില്‍ നിന്നും എന്നെ തേടിപ്പിടിച്ചു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അഞ്ജന. ജീവിതനൗകയിലെ സുമിത്ര എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ് നടി. കഴിഞ്ഞ ദിവസമാണ് നടിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. താന്‍ ഉടനെ വിവാഹിതയാകുമെന്ന് നടി തന്നെ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയ ചിത്രങ്ങളും പുറത്തെത്തിയത്.

അഞ്ജനയുടെ പ്രതിശ്രുത വരന്‍ വിശ്വ കീര്‍ത്തി മിശ്രയാണ്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. തന്റെ ഭാവി വരന്‍ വിശ്വകീര്‍ത്തി ലക്‌നൗ സ്വദേശിയാണ്. പ്രൊഫഷണലി ഷെഫായ അദ്ദേഹം ലക്‌നൗവില്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ജോലിചെയ്യുന്നു.

വിവാഹം ഒരു യോഗമല്ലേ, സമയമായപ്പോള്‍ എന്റെ ആള്‍ ഉത്തരേന്ത്യയില്‍ നിന്നും എന്നെ തേടിപ്പിടിച്ചു ഇങ്ങോട്ട് വന്നു. ആകെ മൂന്നു തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്. ആദ്യം കൊച്ചി മാരിയറ്റിലായിരുന്നു അദ്ദേഹത്തിന് ജോലി, ഇവന്റിന്റെ ഭാഗമായി അവിടെ ചെന്നപ്പോഴാണ് ആദ്യം തമ്മില്‍ പരിചയപ്പെടുന്നത്. അപ്പോള്‍ത്തന്നെ ഒരു സ്പാര്‍ക് ഉണ്ടായെന്നും പിന്നീട് ഇന്‍സ്റ്റഗ്രാം വഴിയാണ് കൂടുതല്‍ അടുക്കുന്നത്. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകും.