നിങ്ങളുടെ അമ്മയേയും, പെങ്ങളേയും പോലെ സൂപ്പർ ചരക്ക് തന്നെയാണ് ഞാനും, അഞ്ജു അരവിന്ദ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് അഞ്ജു അരവിന്ദ്. 1995 ൽ അക്ഷരം എന്ന സിനിമയിലൂടെയാണ് അഞ്ജു വെള്ളിത്തിരയിലേക്ക് എത്തുന്നത്. സിനിമകളിൽ അമ്മ വേഷം ചെയ്യുന്നതിനൊപ്പം സീരിയലുകളോടുള്ള ഇഷ്ടവും അഞ്ജു അകറ്റി നിർത്തിയില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ്.

കഴിഞ്ഞദിവസം വളരെ മോശമായി കമന്റ് നൽകിയ ഒരു ആരാധകന് മാന്യമായി തന്നെ മറുപടി നൽകിയിരിക്കുകയാണ് അഞ്ജു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. എ ന്തായാലും നല്ല റിപ്ലൈ കൊടുക്കാൻ സാധിച്ചു. എന്ന ക്യാപ്ഷ്യനോടെയാണ് അഞ്ജു സ്‌ക്രീൻ ഷോട്ട് പങ്കിട്ടത്. ‘നിങ്ങളുടെ അമ്മയേയും, പെങ്ങളേയും പോലെ സൂപ്പർ ചരക്ക് തന്നെയാണ് ഞാനും’ എന്നാണ് അഞ്ജു വിമര്ശകന് നൽകിയ മറുപടി.

1996ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഞ്ജു സ്‌ക്രീനിൽ എത്തി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തിൽ വേഷമിട്ടത്. ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ വേഷമിട്ടത്. 2001ന് ശേഷം അഞ്ജുവിന് കരിയറിൽ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു. താരരാജാവ് മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നുമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയിൽ സജീവമായത്.