ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു തോമസ് എന്ന ബിസിനസ്സ് എക്സ് മൂത്ത കമ്മിയുടെ വെളിപ്പെടുത്തൽ കേട്ടിട്ട് ഞെട്ടിയോ ??കാലാകാലങ്ങളായി കണ്ണൂരിൽ നടക്കുന്ന ഇത്തരം കലാപരിപാടികൾ കണ്ടിട്ട് ഞെട്ടാൻ കിറ്റ് കിട്ടിയ, അത് നക്കിയ, ശേഷം വോട്ടിട്ട് കുത്തിയ പ്രജകൾക്ക് എന്താ വട്ടുണ്ടോയെന്ന് അഞ്ജു കുറിക്കുന്നു. ഇത് അത്രവലിയ പ്രശ്നമല്ലെന്നും ക്വട്ടേഷനും മൂട്ടിൽ തിരുകി സ്വർണ്ണക്കടത്തും ബോംബ് എറിയലും കൊലയും ഒക്കെ ജസ്റ്റ് നോർമൽ തിങ്സ് ആയ കണ്ണൂർ എന്നും കുറിപ്പിൽ പറയുന്നു.

അഞ്ജു പാർവ്വതി പ്രബീഷിന്റെ കുറിപ്പ് വായിക്കാം

മനു തോമസ് എന്ന ബിസിനസ്സ് എക്സ് മൂത്ത കമ്മിയുടെ വെളിപ്പെടുത്തൽ കേട്ടിട്ട് ഞെട്ടിയോ ??
ഏയ്, എന്തിന് ഞെട്ടണം. ഇതൊക്കെ അങ്ങേര് വെളിപ്പെടുത്തിയിട്ട് വേണോ അറിയാൻ !! കാലാകാലങ്ങളായി കണ്ണൂരിൽ നടക്കുന്ന ഇത്തരം കലാപരിപാടികൾ കണ്ടിട്ട് ഞെട്ടാൻ കിറ്റ് കിട്ടിയ, അത് നക്കിയ, ശേഷം വോട്ടിട്ട് കുത്തിയ പ്രജകൾക്ക് എന്താ വട്ടുണ്ടോ?
മനു തോമസിനെതിരെ കൊലവിളി നടത്തിയ തില്ലങ്കേരി കമ്മിയെ കണ്ട് ഞെട്ടിയോ??

എന്തിന്. ഷുഹൈബ് എന്ന പയ്യനെ കൊത്തിനുറുക്കി വന്നവന് പട്ടും വളയും ചെല്ലും ചെലവും കൊടുത്ത് ഊട്ടി വളർത്തുന്നത് കാണുന്ന പ്രബുദ്ധ മനുഷ്യർ എന്തിന് ആ കൊലവിളി കണ്ടിട്ട് ഞെട്ടണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന പ്രത്യയ ശാസ്ത്രം ഇറ്റിച്ചു കൊടുത്ത് വളർത്തി വലുതാക്കിയവന്മാരിൽ നിന്നും പിന്നെ സത്സംഗം പ്രതീക്ഷിക്കണോ ??

കണ്ണൂർ ചെന്താരകത്തിന് വേണ്ടി രംഗത്ത് ഇറങ്ങുന്ന ക്വട്ടേഷൻ -സ്വർണ്ണ ക്കടത്ത് പ്രതികളെ കാണുമ്പോൾ എന്ത്‌ തോന്നുന്നു?
എന്ത്‌ തോന്നാൻ!! ക്വട്ടേഷനും മൂട്ടിൽ തിരുകി സ്വർണ്ണക്കടത്തും ബോംബ് എറിയലും കൊലയും ഒക്കെ ജസ്റ്റ് നോർമൽ തിങ്സ് ആയ കണ്ണൂർ. ആ ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ??
മൊത്തത്തിൽ ഈ കണ്ണൂർ മോഡൽ വിഴുപ്പ് അലക്കൽ കാണുമ്പോൾ എന്ത്‌ തോന്നുന്നു??
ഒന്നുമില്ല. ഇത് കൊള്ളസംഘത്തിലെ വീതം വെപ്പ് തർക്കമാണ്. എവിടെയോ പങ്ക് കൊറച്ച് കൂടുകയോ കുറയുകയോ ചെയ്തതിന്റെ പേരിലുള്ള ചിന്ന ക്ലാഷ്‌ !!
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്നവൻ വെറും നിഷ്ക്കു ആണെന്ന് കരുതുന്നുണ്ടോ കിറ്റ് തീനികളെ 🤣🤣