8 മുതൽ 9.30 വരെ സി പി എം ലീഡ് ചെയ്യുന്ന ഇലക്ഷൻ ന്യൂസ് തള്ളൽ, ശേഷം… പരിഹാസ കുറിപ്പുമായി മാധ്യമ പ്രവർ‌ത്തക

എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ജൂൺ നാലിന് മറ്റെല്ലാ ചാനലുകളും ഇലക്ഷൻ ഫല പ്രഖ്യാപനം തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ കേരളത്തിലെ പ്രമുഖ ചാനൽ മാത്രം രാവിലെ 8 മണി മുതൽ 9.30 വരെ – സി പി എം ലീഡ് ചെയ്യുന്ന ഇലക്ഷൻ ന്യൂസ് തള്ളൽ കേരളത്തിൽ 20 ൽ 20 മണ്ഡലങ്ങളും ആ സമയത്ത് സി പി എമ്മിന് ഒപ്പം ആയിരിക്കും ശേഷം എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജു പാർവതി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടത്

കുറിപ്പിങ്ങനെ

ജൂൺ നാലിന് മറ്റെല്ലാ ചാനലുകളും ഇലക്ഷൻ ഫല പ്രഖ്യാപനം തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ കേരളത്തിലെ പ്രമുഖ ചാനൽ മാത്രം രാവിലെ 8 മണി മുതൽ 9.30 വരെ – സി പി എം ലീഡ് ചെയ്യുന്ന ഇലക്ഷൻ ന്യൂസ് തള്ളൽ കേരളത്തിൽ 20 ൽ 20 മണ്ഡലങ്ങളും ആ സമയത്ത് സി പി എമ്മിന് ഒപ്പം ആയിരിക്കും

ശേഷം 10 മണിക്ക് – മലബാർ മത്തി കറി കുക്കറി ഷോ കടു വറാ കടു വറാ 11മണിക്ക് – സിനിമ തൊമ്മനും മക്കളും 1.30 ന് – സ്പെഷ്യൽ ബീഫ് ഉലർത്തൽ കുക്കറി ഷോ 2 മണിക്ക് – സിനിമ പട്ടണത്തിൽ ഭൂതം 5 മണിക്ക് – സ്പെഷ്യൽ പരിപ്പ് വട കുക്കറി ഷോ 6 മണിക്ക് – സിനിമ -പറക്കും തളിക 8.30 മണിക്ക് – അന്തി ചർച്ച : EVM ഉം ഇലക്ഷനും പിന്നെ ബിജെപിയും 9.30 മണി മുതൽ -കുക്കറി ഷോ മാത്രം-കടു വറാ കടു വറാ കടു വറാ ഉലർത്തലോട് ഉലർത്തൽ കടു വറാ കടു വറാ കടു വറാ മീനവിയൽ പിന്നണിയിൽ ചിഹ്നം പോയി എന്നറിഞ്ഞ ബ്രിട്ടാസ് & ക്രൂ ഈ വരികൾ പാടി കൊണ്ടേയിരിക്കും – ” “എല്ലാം ഓർമ്മകൾ മാത്രമായി, ഏതോ നേർത്ത വിങ്ങലായി