ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദിനെതിരെ അഞ്ജു പാർവതി പ്രഭീഷ്

ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം ക്ഷമയില്ലാത്ത ഷമ മുഹമ്മദ്‌ പോലുള്ള വക്താക്കൾ ആണെന്ന് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ചാനൽ ചർച്ചയിൽ പോയിരുന്നു പണിക്കർക്ക് മുന്നിൽ അടപടലം തേയുമ്പോൾ, എന്തൊക്കെയോ വിളിച്ചു കൂവി ഫ്ലോറിൽ നിന്നും മുങ്ങുന്നത് വഴി പാർട്ടിക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്ന പേരുദോഷം ഇമ്മിണി ബല്യ ഒന്നാണ്. അത് മാത്രമല്ല നാവിന് കടിഞ്ഞാൺ ഇല്ലാത്ത ഇവർ വെളിവ് ഇല്ലാതെ വിളിച്ചുപ്പറയുന്ന വാക്കുകൾ പലതും ശുദ്ധ കൊള്ളരുതായ്മകളുമാണെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ തുറന്നടിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം ക്ഷമയില്ലാത്ത ഷമ മുഹമ്മദ്‌ പോലുള്ള വക്താക്കൾ ആണെന്ന് എത്രയോ വട്ടം ബോധ്യമായ കാര്യമാണ്. എന്നിട്ടും ചാനൽ ചർച്ചകളിൽ കോൺഗ്രസ്സ് പാർട്ടിയുടെ ജിഹ്വയായി അവർ വന്നിരുന്നു സ്വയം അപഹാസ്യ ആവുക മാത്രമല്ല, പാർട്ടിക്ക് കൂടി നാണക്കേട് വരുത്തുന്നു. ചാനൽ ചർച്ചയിൽ പോയിരുന്നു പണിക്കർക്ക് മുന്നിൽ അടപടലം തേയുമ്പോൾ, എന്തൊക്കെയോ വിളിച്ചു കൂവി ഫ്ലോറിൽ നിന്നും മുങ്ങുന്നത് വഴി പാർട്ടിക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്ന പേരുദോഷം ഇമ്മിണി ബല്യ ഒന്നാണ്. അത് മാത്രമല്ല നാവിന് കടിഞ്ഞാൺ ഇല്ലാത്ത ഇവർ വെളിവ് ഇല്ലാതെ വിളിച്ചുപ്പറയുന്ന വാക്കുകൾ പലതും ശുദ്ധ കൊള്ളരുതായ്മകളും.

ഒരു ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്നൊക്കെ വിളിക്കുന്നത് എന്ത്‌ സംസ്കാരം ആണെന്ന് മനസ്സിലാവുന്നില്ല. ഷമ മുഹമ്മദ്‌ പോലുള്ള അഞ്ച് പൈസയ്ക്ക് ഗുണം ഇല്ലാത്ത കുറെയെണ്ണത്തിന് ഒരു വിചാരമുണ്ട് ഇവരൊക്കെ ദേശീയ തലത്തിൽ എന്തോ സംഭവം ആണെന്ന്!! ജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നോ ഇവിടെ സാധാരണ മനുഷ്യർക്ക് വേണ്ടത് എന്തെന്നോ ഒന്നും അറിയാതെ, അവർക്കിടയിൽ പ്രവർത്തിക്കാതെ, വെറുതെ വേഷം കെട്ടി നൂലിൽ കെട്ടി ഇറങ്ങിയത് കൊണ്ട് ആഗ്രഹിക്കുന്നത് അപ്പാടെ കൊമ്പത്തെ സീറ്റ് മാത്രമാണ്. അത് കിട്ടാതെ വരുമ്പോൾ ഉള്ളിലെ നീല കുറുക്കൻ അറിയാതെ കൂവിയത് നമ്മൾ കണ്ടതുമാണ്.

ചാനൽ ചർച്ചകളിൽ പോയിരുന്ന് നേരെ ചൊവ്വേ ഒരു കാര്യം പോലും പറഞ്ഞു ഫലിപ്പിക്കാൻ അറിയാതെ വള വള പറഞ്ഞു തേയുമ്പോൾ അക്ഷമ കാട്ടുന്ന ഇവരൊക്കെ utterly വേസ്റ്റ് ആണ്. ഒപ്പം പാർട്ടിക്ക് വലിയ ബാധ്യതയും ആണ്. കോൺഗ്രസ്സ് പാർട്ടി സീറ്റ് നൽകിയില്ല എന്ന് പറഞ്ഞു പതം പറഞ്ഞു നിന്ന ഷമയ്ക്ക് കൃത്യമായി അവർ അർഹിക്കുന്ന ഉത്തരം കൊടുത്തത് കെ. സുധാകരൻ മാത്രമാണ്. എങ്കിലും ഇത്തരം ആൾക്കാരെ സ്വന്തം പാളയത്തിലേയ്ക്ക് സുസ്വാഗതം ചെയ്ത ഗോപാലകൃഷ്ണൻ ജി യുടെ ഹൃദയവിശാലത കൂടി ഈ അവസരത്തിൽ ഓർക്കുന്നു