സുരേഷ് ഗോപിയ്ക്ക് മാത്രം മര്യാദ മതിയോ ? റിയാസും മുകേഷും വിലസുന്നു

നടക്കാവ് പൊലിസ് സ്റ്റേഷനിൽ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർ‌ത്തക അഞ്ജു പാർവതി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.
കേസും കൂട്ടവും അതിന്റെ വഴിക്ക് പോകട്ടെ!! അത് തന്നെയാണ് അതിന്റെ ശരിയും!! പക്ഷേ……അതിന്റെ പേരിൽ ശ്രീ സുരേഷ് ഗോപിയെ സ്ത്രീ സുരക്ഷയും മര്യാദയും പഠിപ്പിക്കുന്ന ടീമുകൾ കാണാതെ പോയ ചിലത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. 2019 ൽ ഒരു ഡോക്ടർ ലേഡി അന്നത്തെ ഡി ഫി നേതാവായ തന്റെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഒരു ഗാർഹിക പീഡനകേസ് കോഴിക്കോട്ട് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ കുനിച്ചു നിറുത്തി മുതുകിൽ കൈമുട്ട് കൊണ്ട് ക്രൂരമായി പീഡിപ്പിക്കുമെന്നൊക്ക ആ പരാതിയിൽ ഉണ്ടായിരുന്നു.

പിന്നീട് ആ കേസ് പാർട്ടി ഇടപെട്ട് ഒത്തുതീർപ്പായി അവർക്ക് ഡിവോഴ്സ് നല്കി. പിന്നീട് ആ നേതാവ് MLA ആയി, മുഖ്യന്റെ മരുമകൻ ആയി, ശേഷം മന്ത്രിയായി സസുഖം വാഴുന്നു. ആർക്കും ടിയാന് സ്ത്രീ സുരക്ഷാ – മര്യാദ ക്ലാസ് എടുക്കുകയേ വേണ്ട!!! അപ്പോൾ ചോദ്യം വരും കൊല്ലം MLA യെ മറന്നോ എന്ന്!! ഒരിക്കലും ഇല്ല!! സരിത എന്ന നടി കൂടി ആയ മുൻഭാര്യ കണ്ണീരോടെ അന്നത്തെ ജേർണ്ണലിസ്റ്റ് ആയ, ഇപ്പോൾ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിനോട് എണ്ണിയെണ്ണി പറയുന്നുണ്ട് അവർ അനുഭവിച്ച കൊടിയ ഗാർഹിക പീഡനത്തെ കുറിച്ച്!! എന്നിട്ടും അയാളെ MLA ആക്കാൻ ഒട്ടും മടി തോന്നിയില്ല പ്രബുദ്ധർക്ക്!!!

പാർട്ടിയിൽ സജീവമായി രണ്ട് ശശിമാർക്കും ശശീന്ദ്രനും ഉണ്ടായിരുന്നു എണ്ണമറ്റ സ്ത്രീ പീഡന കേസുകൾ!! തീവ്രത നോക്കി അളന്ന പീഡനത്തിന് ഒടുവിൽ ഒരാൾ പാർട്ടിയിൽ ഉന്നതങ്ങളിൽ എത്തി, മറ്റൊരാൾ മുഖ്യന്റെ ഏറ്റവും വേണ്ടപ്പെട്ട അടുക്കള ക്യാബിനറ്റിൽ സജീവമായി. എന്റെ പൂച്ചക്കുട്ടിയേ എന്ന മൃദുമന്ത്രണം ചെയ്ത ആൾ മന്ത്രിയും ആയി!!!ഒരാൾക്കും സ്ത്രീ സുരക്ഷാ ക്ലാസ് എടുക്കുകയേ വേണ്ട!!

പിന്നെ അൽക്കുലുത്ത് ബീഹാറി ബന്ധം മുതൽ ലോക്കൽ നേതാക്കളുടെ കുളിമുറിയിലെ ഒളിച്ചു നോട്ടം വരെയുണ്ട്!! സോണി സഖാവിന്റെ അടിവസ്ത്ര ഒളിക്യാമറ ഒക്കെ വാർത്തയായിട്ടും ഒരാൾക്കും പാർട്ടി ക്ലാസ്സുകളിൽ സ്ത്രീ സുരക്ഷയുടെ ക്ലാസ് എടുക്കുവാൻ തോന്നിയില്ല!!തോന്നുവേം ഇല്ല!!പക്ഷേ SG എന്ന മനുഷ്യൻ ചെയ്ത അവിവേകത്തിന് മാപ്പ് പറഞ്ഞിട്ടും അതിൽ ഇല്ലാത്ത അശ്ലീലം കുത്തിക്കയറ്റി അയാളെ വിചാരണ ചെയ്യുമ്പോൾ ബോധമുള്ള മനുഷ്യർ ചോദിക്കുന്നുണ്ട് – നിനക്കൊന്നും ലേശം ഉളുപ്പ് പോലും ഇല്ലേടേ അന്തംസ് എന്ന്.