തള്ളയെന്നും അഹങ്കാരിയെന്നും വിളിച്ചാക്ഷേപം, ശിശു സൗഹാർദ്ദ സംസ്ഥാനം എന്ന് പുകൾപ്പെറ്റ നാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളുമാണ് ആ കൊച്ച് കുഞ്ഞിനെ ഓഡിറ്റ് ചെയ്യുന്നത്- അഞ്ജു പാർവതി

മാളികപ്പുറം സിനിമയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത ബാലതാരമാണ് ദേവനന്ദ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി മൂന്നര വയസ്സു മുതൽ അഭിനയ ലോകത്ത് സജീവമാണ്. അടുത്തിടെ ഒരു അഭിമുഖത്തിനിടെ ദേവനന്ദ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ കുഞ്ഞിനെതിരെ സൈബറാക്രമണവും. ഒരു ഇന്റർവ്യൂവിൽ ആ കുഞ്ഞ് പറഞ്ഞ അതിന്റെ സ്വന്തം അഭിപ്രായം എങ്ങനെയാണ് മനുഷ്യരെ നിങ്ങളെ ബാധിക്കുന്നത്? അവളുടെ പേഴ്സണൽ ചോയ്സ് , അവളുടെ ഇഷ്ടാനിഷ്ടങ്ങൾ അത് എങ്ങനെയാണ്, എന്തിനാണ് നിങ്ങൾക്ക് അരോചകം ആവുന്നത്? മനസ്സിലാവുന്നില്ല. നമ്മൾ ആഗ്രഹിക്കുന്നത് പോലെ, നമ്മൾ ഇഷ്ടപ്പെടുന്നത് പോലെ, നമ്മുടെ രീതികൾ, ലൈഫ് സ്റ്റൈൽ പോലെ ഒക്കെ അടുത്തൊരാളും ചെയ്യണം എന്ന് കരുതുന്നത് സാഡിസമാണ്. അടുത്തൊരാളുടെ ഇഷ്ടാനിഷ്ടങ്ങൾ, അഭിപ്രായം, ആശയം എന്നിവ നിങ്ങളെ ബാധിക്കാത്തിടത്തോളം അതിനെ ഓഡിറ്റ് ചെയ്യാൻ നിങ്ങൾക്ക് അവകാശം ഇല്ലേ എന്ന് ചോദിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്

കുറിപ്പിങ്ങനെ

സാക്ഷരതയിൽ നമ്പർ വൺ ആയ, പ്രബുദ്ധത വഴിഞ്ഞൊഴുകുന്ന മലയാളിയുടെ തങ്കമാന മനസ്സ് കാണണമെങ്കിൽ ഈ കൊച്ച് കുഞ്ഞിന്റെ വീഡിയോയോ ഇന്റർവ്യൂകളോ വരുന്ന വാർത്തകളുടെ കമന്റ് ബോക്സിൽ പോയാൽ മതി. അവിടെ നിങ്ങൾക്ക് കാണാം നാഴികയ്ക്ക് നാല്പത് വട്ടം ഭരണഘടന പൊക്കിപ്പിടിച്ച് വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, പേഴ്സണൽ സ്‌പേസ് എന്നൊക്കെ അലറി വിളിക്കുന്ന മനുഷ്യരുടെ വെർബൽ ഡയേറിയ. ശിശു സൗഹാർദ്ദ സംസ്ഥാനം എന്ന് പുകൾപ്പെറ്റ നാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളുമാണ് മത്സരിച്ചു് ആ കൊച്ച് കുഞ്ഞിനെ ഓഡിറ്റ് ചെയ്യുന്നത്, തള്ളയെന്നും അഹങ്കാരിയെന്നും ഒക്കെ വിളിച്ചു അപമാനിക്കുന്നത്. എന്തൊരം മനോവൈകൃതം ബാധിച്ച മനുഷ്യരാണ്.

ഇന്നും കണ്ടു സോഷ്യൽ മീഡിയയിൽ ആ കുഞ്ഞിനെ ഒരു ഡാൻസ് വീഡിയോയ്ക്ക് കീഴെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഹിംസ്ര മൃഗങ്ങളെ. ഒരു കൊച്ച് കുട്ടിയാണ് എന്ന പരിഗണന പോലും നൽകാതെ, കുടുംബത്തിൽ ആ കുട്ടിയെ പോലെയോ അതിലും മുതിർന്നതോ ആയ മക്കളും ചെറുമക്കളും ഒക്കെയുള്ള മനുഷ്യരാണ് ആ കൊച്ചിന്റെ പക്വത അളക്കാൻ ഉള്ള മെഷീനുമായി പരക്കം പായുന്നത്. ഒരു ഇന്റർവ്യൂവിൽ ആ കുഞ്ഞ് പറഞ്ഞ അതിന്റെ സ്വന്തം അഭിപ്രായം എങ്ങനെയാണ് മനുഷ്യരെ നിങ്ങളെ ബാധിക്കുന്നത്? അവളുടെ പേഴ്സണൽ ചോയ്സ് , അവളുടെ ഇഷ്ടാനിഷ്ടങ്ങൾ അത് എങ്ങനെയാണ്, എന്തിനാണ് നിങ്ങൾക്ക് അരോചകം ആവുന്നത്? മനസ്സിലാവുന്നില്ല. നമ്മൾ ആഗ്രഹിക്കുന്നത് പോലെ, നമ്മൾ ഇഷ്ടപ്പെടുന്നത് പോലെ, നമ്മുടെ രീതികൾ, ലൈഫ് സ്റ്റൈൽ പോലെ ഒക്കെ അടുത്തൊരാളും ചെയ്യണം എന്ന് കരുതുന്നത് സാഡിസമാണ്. അടുത്തൊരാളുടെ ഇഷ്ടാനിഷ്ടങ്ങൾ, അഭിപ്രായം, ആശയം എന്നിവ നിങ്ങളെ ബാധിക്കാത്തിടത്തോളം അതിനെ ഓഡിറ്റ് ചെയ്യാൻ നിങ്ങൾക്ക് അവകാശം ഇല്ല.

അവൾക്ക് യൂണി‌കോൺ ഇഷ്ടമില്ല, കാർട്ടൂൺ ഇഷ്ടമില്ല, അത് അവളുടെ പേഴ്സണൽ ചോയ്സ്. എന്നാൽ നിങ്ങളുടെ മക്കൾക്ക് അതെല്ലാം ഇഷ്ടമുണ്ട് എന്നതുക്കൊണ്ട് അവളും അതേ പോലെയാവണം എന്നർത്ഥമുണ്ടോ?? മല്ലു പ്രബുദ്ധത നിറഞ്ഞു തുളുമ്പി ഇങ്ങനെ കൊടും ടോക്സിക് ആയി മാറുമ്പോൾ വാളയാറിലെ ഉഭയസമ്മതം എന്ന വിക്ടിം blame ഒക്കെ നോർമലൈസ് ആയി പോവുന്നതിൽ എന്ത്‌ അത്ഭുതം??? ഇതേ സ്മാർട്നെസ്സോടെ, ചടുലതയോടെ, പാകതയോടെ, നിറഞ്ഞ പുഞ്ചിരിയോടെ നീ പറന്നുയരുക മോളെ നിന്റെ ആകാശത്തിന് അതിരുകൾ വരയ്ക്കേണ്ടത് നീ മാത്രമാണ് കുഞ്ഞേ