ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് അന്ന ബെന്‍, ആരാണെന്ന് തിരഞ്ഞ് സോഷ്യല്‍ ലോകം, ഒടുവില്‍ നടി തന്നെ മറുപടിയുമായി രംഗത്ത്

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അന്ന ബെന്‍. ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ അന്ന സ്ഥാനം കണ്ടെത്തി. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് നടി. കുമ്പളങ്ങിക്ക് ശേഷം ഹെലന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ നടി ഞെട്ടിച്ചു. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. പങ്കുവെയ്ക്കുന്ന ഒരോ ചിത്രങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയകളില്‍ ഒരു പങ്കുവെച്ച ഒരു ചെറുപ്പക്കാരനുമൊത്തുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ഏവരും. ചെറുപ്പക്കാരന്‍ ആരാണെന്നുള്ള സംശയം പങ്കുവെച്ച് പലരും രംഗത്ത് എത്തുന്നുണ്ട്.

നടി അന്നബെന്നിനൊപ്പമുള്ള ഈ സുന്ദര ചെറുക്കന്‍ ആരാണ്? കെട്ടിപിടിച്ചും ചേര്‍ന്നിരുന്നും അന്നയ്‌ക്കൊപ്പമുള്ള നിരവധി ഫോട്ടോകള്‍. ആരാധകര്‍ പെട്ടെന്ന് കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചവര്‍ നിരവധി പേരാണ്. എന്നാല്‍ ഒടുവില്‍ അന്ന തന്നെ വ്യക്തമാക്കി ആ ചെറുപ്പക്കാരന്‍ ആരാണെന്ന്. ഇത് എന്റെ സഹോദരനാണെന്ന് അന്ന പറഞ്ഞു. അന്നയ്ക്ക് ഒരു സഹോദരിയല്ലേ ഉള്ളൂ, പിന്നെ ഇത് ഏതാണ് ഈ സഹോദരന്‍ എന്ന ചോദ്യവുമുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിക്കും ഒരു സഹോദരനെ കിട്ടിയിരുന്നെങ്കില്‍ എന്ന്. അതുപോലെയൊരു സഹോദരന്‍ തനിക്കുമുണ്ടെന്നും. അതും ട്വിന്‍ സഹോദരനാണ് അവനെന്നുമാണ് അന്ന പറയുന്നത്. എന്നാല്‍ ഈ ചെറുപ്പക്കാരന്‍ തന്റെ യഥാര്‍ത്ഥ സഹോദരനല്ലെന്നും താരം പറയുന്നുണ്ട്.

കുടുംബക്കാരുടെ പാര്‍ട്ടിക്കിടെയാണ് ചെറുപ്പക്കാരനെ അന്ന പരിചയപ്പെടുന്നത്. ഇപ്പോള്‍ ആറ് വര്‍ഷമായി തന്റെ കുടുംബത്തിലെ അംഗം പോലെ അവനുണ്ട്. ഇപ്പോള്‍ തന്റെ കുടുംബം അവനില്ലാതെ പൂര്‍ണത വരില്ലെന്നായി എന്നാണ് താരം പറയുന്നത്. തന്റെ സഹോദരന്റെ പിന്നാള്‍ ദിനത്തിലാണ് താരം സഹോദരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഈ കാര്യങ്ങള്‍ കുറിച്ചത്. എപ്പോഴും ആ ചിരി അവിടത്തന്നെ ഉണ്ടാകട്ടെ. അവന്റെ പിറന്നാള്‍ ദിനമാണിന്ന്. നല്ലൊരു പിറന്നാള്‍ ആശംസ നേരുന്നുവെന്നും അന്നബെന്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.