കുക്കിം​ഗ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഒരു നല്ല വീട്ടമ്മയാകുവൊള്ളൂ, ആനിക്ക് മറുപടിയുമായി നവ്യ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്.

വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ആനീസ് കിച്ചണിൽ അതിഥി ആയി നവ്യ എത്തിയപ്പോഴുള്ള ഒരു രംഗമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുക്കിംഗ് ചെയ്യുന്ന സ്ത്രീകൾ നല്ലവീട്ടമ്മ ആയിരിക്കുമെന്ന് ആനി പറഞ്ഞിരുന്നു. എന്നാൽ ഇതിന് നവ്യ നൽകിയ മറുപടിയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

സ്ത്രീ പുരുഷ സമത്വം പാചകത്തിൽ വേണമെന്ന് നവ്യ ഷോയിൽ പറഞ്ഞു. ‘സ്ത്രീകൾ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാൻ പറയും കുക്കിങ്ങ് പഠിക്കണമെന്ന്. അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോൾ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെൺകുട്ടിക്ക് അത് ചെയ്യാൻ താല്പര്യമില്ലെങ്കിൽ അവൾക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകൂ.. അവൾ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേർതിരിവ് ഒന്നും അതിന് പാടില്ല’ എന്നാണ് നവ്യ പറഞ്ഞത്. അതുപോലെ എല്ലാ ദിവസവും ഒട്ടെറെ കറികൾ വയ്ക്കുന്നതിനെയും നവ്യ വിമർശിച്ചു.

കുക്കിങ്ങ് ഇഷ്ടമല്ലാഞ്ഞിട്ടാണ് നവ്യ അത് പറയുന്നത് എന്ന് ആനി വിമർശിച്ചു. കുക്കിങ്ങ് ഇഷ്ടമുള്ള നല്ല വീട്ടമ്മയാണെങ്കിൽ പ്രശ്‌നമില്ലെന്നും ആനി പറഞ്ഞു. ഇതിനു നവ്യ നൽകിയത് കിടിലം മറുപടിയായിരുന്നു. ‘കുക്കിംഗ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല’- നവ്യ പറഞ്ഞു. ഈ വിമർശനത്തിന് ഉത്തരം കൊടുക്കാൻ കഴിയാതെ പരുങ്ങുകയാണ് ആനി.