മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം, പശുക്കളെ കൊന്നു, ജനം ആശങ്കയിൽ

മൂന്നാർ : കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പെരിയവരെ ലോവർ ഡിവിഷനിൽ ആണ് വീണ്ടും കടുവയിറങ്ങിയത്. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാൻ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.

കടുവ എസ്റ്റേറ്റിൽ ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.

അതേസമയം, നെന്മേനി വാഴപ്പുഴയിൽ ബുധനാഴ്ച കെണിയില്‍ക്കുടുങ്ങി ചത്ത പുലി മാസങ്ങളായി രാത്രിയില്‍ ജനവാസമേഖലയിലെ തോട്ടങ്ങളിലും പാറകളിലുമെല്ലാമായി കഴിഞ്ഞിരുന്നതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഫെബ്രുവരി രണ്ടാംവാരം രാത്രി കാറില്‍ വരുന്നതിനിടെ കൊശവന്‍കോട് ഭാഗത്തുവെച്ച് പുലി റോഡ് മുറിച്ചുകടന്നുപോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.

ഇതിനു തൊട്ടുമുമ്പ് മരുതി പ്രദേശത്തും പലരും പുലിയെ കണ്ടിരുന്നതായി പറയുന്നുണ്ട്. തെന്മലയില്‍നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് ചേകോല്‍, മണ്ണാമ്പള്ളം, കൊട്ടകുറിശ്ശി, വാഴപ്പുഴ, ആറുകാട് തുടങ്ങിയ സ്ഥലങ്ങള്‍. കൊല്ലങ്കോട് തേക്കിന്‍ചിറയില്‍നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വലിയൊരു ആണ്‍പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചിരുന്നു.

നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന കൊല്ലങ്കോട്ടെ തെന്മലയില്‍ ആന, കരടി തുടങ്ങിയവയുടെ സാന്നിധ്യവുമുണ്ട്. ഇടയ്ക്ക് പറമ്പിക്കുളം ഭാഗത്തുനിന്നും കടുവയുടെ വരവും