![ansiba](https://thekarmanews.com/wp-content/uploads/2021/04/ansiba-1.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്‍സിബ ഹസന്. സിനിമയില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത ശേഷമാണ് ദൃശ്യം 2 എന്ന ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ അന്‍സിബ കാഴ്ചവെച്ചത്. ഇപ്പോള്‍ സിനിമയില്‍ നിന്നും ഗ്യാപ് എടുക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. നല്ല പ്രോജക്ടുകള്‍ ഒന്നും വരാത്തതിനാലാണ് തനിക്ക് സിനിമയില്‍ നിന്ന് ഗ്യാപ്പ് എടുക്കേണ്ടി വന്നതെന്നാണ് നടി പറയുന്നത്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയെ സീരിയസായി കാണുന്ന ആളാണ് താന്‍ പക്ഷേ അതിനനുസരിച്ചുള്ള വേഷങ്ങള്‍ തനിക്ക് ലഭിച്ചില്ല. കിട്ടിയതെല്ലാം ചെറിയ വേഷങ്ങളായിരുന്നു. പ്രതീക്ഷിച്ച വേഷങ്ങള്‍ വന്നില്ലെങ്കില്‍ ചെയ്യേണ്ടതില്ലെന്ന് കരുതി. അതാണ് അഭിനയം നിര്‍ത്തിയത്. വന്ന വേഷങ്ങളൊക്കെ ഇഷ്ടത്തോടെ ചെയ്യാന്‍ പറ്റിയതായിരുന്നില്ല. പ്രതീക്ഷിച്ച ക്യാരക്ടറുകളോ, റോളോ, ബാനറോ എനിക്ക് ലഭിച്ചില്ല. സിനിമ എന്ന് പറയുമ്പോള്‍ നല്ല ക്രൂ ആയിരിക്കണം. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് നല്ല ക്രിയേറ്റിവിറ്റി ഉണ്ടായിരിക്കണം,’ ഇഷ്ടപ്പെടുന്ന കാര്യം ഇഷ്ടമില്ലാതെ ചെയ്യുന്നതിനോട് താല്പര്യമില്ല, അങ്ങനെ ചെയ്താല്‍ ഫിനാന്‍ഷ്യല്‍ ബെനിഫിറ്റ് ഉണ്ടാവില്ല. സിനിമയെ അത്രയും ഇഷ്ടപ്പെടുന്ന ഒരാളായതുകൊണ്ടായിരിക്കാം ദൃശ്യം രണ്ടാം ഭാഗം തന്നിലേക്കെത്തിയത്.
താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച കാര്യം മോഹന്‍ലാലുമായി പങ്കുവെച്ചപ്പോള്‍ ഉണ്ടായ കാര്യങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു.’സിനിമയൊന്നും ചെയ്യാതിരുന്ന സമയത്ത് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ദൃശ്യത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് അതിന്റെ കഥ പറയാന്‍ ലാലേട്ടന് ആവശ്യപ്പെട്ടു. തമാശയായിട്ടാണ് ഞാന്‍ അത് കരുതിയത്. ഞാന്‍ അത് പറയാതിരുന്നപ്പോള്‍ സെറ്റിലുള്ളവരോട് അന്‍സിബ കഥ പോലും പറഞ്ഞു തരുന്നില്ലെന്നാണ് പറഞ്ഞത്. എല്ലാവരും കൂടി ഒരുമിച്ച് കളിയാക്കിയപ്പോള്‍ ഞാന്‍ കഥ പറഞ്ഞു. അത് കേട്ട് ഞാന്‍ നല്ലൊരു സ്റ്റോറി ടെല്ലറാണെന്ന് ലാലേട്ടന് പറഞ്ഞു,’ അന്‍സിബ പറഞ്ഞു.