അസ്ഥികൂടത്തിനൊപ്പം അൻസിബ, ദൃശ്യം 3യുടെ ഷൂട്ടിം​ഗ് ആണോയെന്ന് ആരാധകർ

ഒരു റിയാലിറ്റി ഷോയിലൂടെയാണ് അൻസിബ ബി​ഗ്സ്ക്രീനിലേക്കെത്തുന്നത്. തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത “കൊഞ്ചം വെയിൽ കൊഞ്ചം മഴൈ” ആണ് അൻസിബയുടെ ആദ്യസിനിമ. തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ “നാഗരാജ ചോളൻ എം എ,എം എൽ എ” തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. മോഹൻലാലിന്റെ മകളായി ​ഗംഭീരപ്രകടനമാണ് ദൃശ്യംത്തിലും ദൃശ്യം 2വിലും കാഴ്ചവെച്ചത്.

ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത് താരത്തിന്റെ രസകരമായ ഫോട്ടോഷൂട്ടാണ്. അസ്ഥികൂടത്തിനൊപ്പം ഇരിക്കുന്ന അൻസിബയാണ് ചിത്രത്തിൽ. ഫോട്ടോഷൂട്ട് കണ്ട് രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്.

സാരിയുടുത്ത് അസ്ഥികൂടവും കയ്യിൽ പിടിച്ചുകൊണ്ട് ഇരിക്കുകയാണ് അൻസിബ. ‘അനുയോജ്യമായ ക്യാപ്ഷനുകൾക്കായി കാത്തിരിക്കുന്നു’ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യവുമായി ബന്ധപ്പെട്ട രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. അൻസിബയുടെ കയ്യിലുള്ളത് വരുണിന്റെ അസ്ഥികൂടമാണെന്നാണ് ആരാധകരുടെ കമന്റുകൾ.

വരുണിനെ ഇനിയെങ്കിലും വെറുതേ വിട്ടുകൂടെ എന്നാണ് ചിലരുടെ ചോദ്യം. നിനക്ക് ഇനിയും മതിയായില്ല അല്ലെ എന്നും ചോദിക്കുന്നവരുണ്ട്. അങ്ങനെ അവർ ഒന്നിക്കുകാണ് സൂർത്തുക്കളെ, ഫേവറേറ്റ് കപ്പിൾസ് തുടങ്ങിയ കമന്റുകളും നിറയുകയാണ്.